|    Apr 29 Sat, 2017 4:51 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗഹൃദ മല്‍സരത്തില്‍ ഖത്തര്‍ റഷ്യയെ തകര്‍ത്തു

Published : 12th November 2016 | Posted By: SMR

ദോഹ: ഖത്തര്‍ ദേശീയ ടീം ആദ്യമായി റഷ്യന്‍ ടീമിനെ പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഖത്തറിന്റെ അപ്രതീക്ഷിത വിജയം. ഫിഫ സെക്രട്ടറി ജനറല്‍ ഫാത്തിമ സമൂറ ഉള്‍പ്പെടെ 4,500ഓളം വരുന്ന കാണികള്‍ക്കു മുന്നിലായിരുന്നു ഖത്തറിന്റെ ഗംഭീര പ്രകടനം. ലോക കപ്പ് സംഘാടക സമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു ഫാത്തിമ സമൂറ. നേരത്തേ അന്നാബികള്‍ ചുവപ്പു പടയ്‌ക്കെതിരേ മൂന്ന് തവണ പരാജയപ്പെട്ടിരുന്നു.
ലോക കപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണായക മല്‍സരത്തില്‍ ചൊവ്വാഴ്ച ചൈനയെ നേരിടാനിരിക്കുന്ന ഖത്തറിനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം പകരുന്നതാണ് കരുത്തരായ റഷ്യക്കെതിരായ വിജയം. ലോക കപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയിട്ടില്ലാത്ത ഖത്തര്‍ ടീം 2018ല്‍ റഷ്യയില്‍ നടക്കുന്ന ടൂര്‍ണമെന്റിലേക്ക് പ്രവേശനം നേടാനുള്ള കഠിന പരിശ്രമത്തിലാണ്. 2022ലെ ലോക കപ്പില്‍ ആതിഥേയര്‍ എന്ന നിലയില്‍ യോഗ്യതാ റൗണ്ട് കൂടാതെ തന്നെ ഖത്തറിന് മല്‍സരിക്കാനാവും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day