|    Dec 11 Mon, 2017 10:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗഹൃദ മല്‍സരത്തില്‍ ഖത്തര്‍ ഇറാഖിനെ വീഴ്ത്തി

Published : 10th August 2016 | Posted By: SMR

ദോഹ: 2018ലെ ലോക കപ്പ് ഫുട്‌ബോളിനായി ഒരുക്കങ്ങള്‍ നടത്തുന്ന ഖത്തര്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് കൊണ്ട് ഇറാഖിനെതിരായ സൗഹൃദ മല്‍സരത്തില്‍ 2-1ന്റെ ജയം. റോഡ്രിഗോ തബറ്റ, അലി അസദല്ല എന്നിവരാണ് ഖത്തറിന് വേണ്ടി വലകുലുക്കിയത്. ജാസിം മുഹമ്മദ് ഇറാഖിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.
ലോക കപ്പ് യോഗ്യതാ മല്‍സരത്തിന്റെ മൂന്നാം റൗണ്ടില്‍ ആദ്യ മല്‍സരത്തില്‍ തന്നെ ഇറാനെ നേരിടാനിരിക്കുന്ന ഖത്തര്‍ ടീമിന് ആവേശം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ വിജയം.
അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഖത്തര്‍ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. 38ാം മിനിറ്റിലാണ് തബറ്റയിലൂടെ ആദ്യ ഗോള്‍ പിറന്നത്. അല്‍റയ്യാന് വേണ്ടി അവസാന ഖത്തര്‍ സ്റ്റാര്‍സ് ലീഗ് സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച തബറ്റ തന്റെ മികച്ച ഫോം തുടരുകയാണ്.
രണ്ടാം പകുതിയിലാണ് അല്‍സദ്ദ് മിഡ്ഫീല്‍ഡര്‍ അലി അസദല്ല അന്നാബികള്‍ക്ക് വേണ്ടി രണ്ടാമതും നിറയൊഴിച്ചത്. എന്നാല്‍, 75ാം മിനിറ്റില്‍ മുഹമ്മദിലൂടെ ഇറാഖ് തിരിച്ചടിച്ചു.
ഇറാഖിനെതിരേ നേടിയ വിജയത്തില്‍ കോച്ച് ജോസ് ഡാനിയല്‍ കരീനോ സന്തുഷ്ടി പ്രകടിപ്പിച്ചു.
റിയല്‍ ബെറ്റിസ്, ജോര്‍ദാന്‍ ടീമുകള്‍ക്കെതിരായ സൗഹൃദ മല്‍സരങ്ങള്‍ക്കായി ഖത്തര്‍ ടീം ഇനി സൂറിച്ചിലേക്ക് തിരിക്കും. അതിന് ശേഷം തായ്‌ലന്റിനെതിരേ കളിക്കുന്നതിന് വീണ്ടും നാട്ടിലേക്കു മടങ്ങും.
ലോക കപ്പ് യോഗ്യതാ മല്‍സരത്തിന്റെ മൂന്നാം റൗണ്ടില്‍ ഇറാന്‍, ദക്ഷിണ കൊറിയ, ചൈന, സിറിയ, ഉസ്‌ബെക്കിസ്താന്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഖത്തര്‍.
ഇതില്‍ ഇറാനെതിരായ ആദ്യ മല്‍സരം ഖത്തറിനെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷണമായിരിക്കുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക