|    Dec 13 Wed, 2017 8:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സൗഹൃദ ഫുട്‌ബോള്‍: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Published : 4th September 2016 | Posted By: SMR

മുംബൈ: സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മല്‍സരത്തില്‍ പ്യുര്‍ട്ടോ റിക്കോയെയാണ് നീലപ്പട തകര്‍ത്തുവിട്ടത്. മല്‍സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ ജയം.
ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്. കളിയുടെ എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെയാണ് പ്യുര്‍ട്ടോ റിക്കോ മല്‍സരത്തില്‍ ആദ്യം ലീഡ് പിടിച്ചത്. ഇമാനുവല്‍ സാഞ്ചസാണ് പ്യുര്‍ട്ടോ റിക്കോയ്ക്കു വേണ്ടി നിറയൊഴിച്ചത്.
എന്നാല്‍, ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യപകുതി അവസാനിക്കും മുമ്പ് തന്നെ ഇന്ത്യ മൂന്ന് തവണ എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
നാരയന്‍ ദാസ് (18ാം മിനിറ്റ്), സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛെത്രി (25), ജെജെ ലാല്‍പെഖ്‌ലുവ (34) എന്നിവരാണ് ആദ്യപകുതിയില്‍ ഇന്ത്യക്കു വേണ്ടി ലക്ഷ്യംകണ്ടത്. രണ്ടാംപകുതിയിലെ 57ാം മിനിറ്റില്‍ ജാകിചന്ദ് സിങിലൂടെ ഇന്ത്യ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
പ്യുര്‍ട്ടോ റിക്കോയ്‌ക്കെതിരേ 4-2-3-1 എന്ന ലൈനപ്പിലാണ് ഇന്ത്യ കളിച്ചത്. കോച്ചിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചപ്പോള്‍ പ്യൂര്‍ട്ടോ റിക്കോ പതറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക