|    Nov 13 Tue, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സൗഹൃദ ഫുട്‌ബോള്‍ : ഇന്ത്യക്ക് ജയം (2-0) ; നേപ്പാള്‍ രണ്ടടി അകലെ

Published : 7th June 2017 | Posted By: fsq

 

മുംബൈ: നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യക്ക് സൂപ്പര്‍ ജയം. ഏകപക്ഷീയമായ രണ്ട് ഗോളിലാണ് മുംബൈ സ്‌പോര്‍ട്‌സ് അറീനയില്‍ ഇന്ത്യ നേപ്പാളിനെ തുരത്തിയോടിച്ചത്. സൂപ്പര്‍ താരങ്ങളായ ജെജെ ലാല്‍പെഖുലുവിന്റെയും സന്തോഷ് ജിങ്കന്റെയും ഗോളുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. നേപ്പാളിന്റെ തോല്‍വിക്ക് ആക്കം കൂട്ടി 68ാം മിനിറ്റില്‍ നേപ്പാള്‍ ക്യാപ്റ്റന്‍ ബിരാജ് മഹാരാജന്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയി. ആദ്യ പകുതി ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു. കാര്യമായ ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ മുന്നേറ്റ നിരക്കായില്ല. പതിവ് നിരയില്‍ നിന്ന് മാറ്റമുണ്ടായിരുന്നതിനാല്‍ സുനില്‍ ഛേത്രിയുടെയും സി കെ വിനീതിന്റെയും കുറവ് മുന്നേറ്റ നിരയില്‍ പ്രതിഫലിച്ചു. കൗണ്ടര്‍ അറ്റാക്കിങ് ആശ്രയിച്ചായിരുന്നു നേപ്പാളിന്റെ കളി. ആദ്യ പകുതി അവസാനത്തോടടുത്തപ്പോള്‍ നേപ്പാളിന്റെ മികച്ച അവസരം നവയുഗ ശ്രേഷ്ഠ പാഴാക്കി. ഒഴിഞ്ഞ ഗോള്‍ പോസ്റ്റിനു മുന്‍പില്‍ നിന്നും പന്ത് കിട്ടിയ നവയുഗ ശ്രേഷ്ഠ ഷോട്ട് പായിച്ചത് പുറത്തേക്കായിരുന്നു. രണ്ടാംപകുതിയില്‍ ഊര്‍ജം വീണ്ടെടുത്ത ഇന്ത്യ 60ാം മിനിറ്റില്‍ ജിങ്കനിലൂടെ ആധിപത്യം നേടി. പെനല്‍റ്റി ബോക്‌സിലേക് വന്ന പന്ത് ജെജെ ജിങ്കന് പാസ് നല്‍കി. ഇടംകാലന്‍ ഷോട്ട് കൊണ്ട് ജിങ്കന്‍ അത് വലകടത്തി. 68ാം മിനിറ്റില്‍ ഗോളെന്ന് ഉറച്ചൊരു മുന്നേറ്റം തടയാന്‍ ശ്രമിച്ചതിന് നേപ്പാള്‍ ക്യാപ്റ്റന്‍ ബിരാജ് മഹാരാജന്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായോടെ നേപ്പാളിന്റെ നില പരുങ്ങലിലായി. തുടര്‍ന്ന് 79ാം മിനിറ്റില്‍ ജെജെയിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തി. വലത് ഭാഗത്തു നിന്നും മുഹമ്മദ് റഫീഖ് നല്‍കിയ ക്രോസ്സ് ജെജെ ഗോളാക്കി മാറ്റുകയായിരുന്നു. ജൂണ്‍ 13ന് കിര്‍ഗിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss