|    May 30 Tue, 2017 4:44 am
FLASH NEWS

സൗഹൃദം: മാഞ്ചസ്റ്ററിന് വിജയത്തുടക്കം

Published : 17th July 2016 | Posted By: SMR

ലണ്ടന്‍: പുതിയ പരിശീലകന്‍ ജോസ് മൊറീഞ്ഞോയുടെ കീഴില്‍ സീസണിലെ ആദ്യ സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിനിറങ്ങിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയത്തുടക്കം.
പുതിയ സീസണിന് മുന്നോടിയായി നടന്ന മല്‍സരത്തില്‍ വിഗാന്‍ അത്‌ലറ്റികിനെയാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത്. മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റെഡ് ഡെവിള്‍സിന്റെ വിജയം. മാഞ്ചസ്റ്ററിനു വേണ്ടി വില്‍ കെയ്‌നും പകരക്കാരനായിറങ്ങിയ ആന്ദ്രെസ് പെരെയ്‌റയും സ്‌കോര്‍ ചെയ്തു. ഈ സീസണില്‍ ടീമിലെത്തിയ ഹെന്‍ റിക് എംകിത്രയനും എറിക് ബായില്ലിയും മാഞ്ചസ്റ്ററിനു വേണ്ടി അരങ്ങേറ്റം കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day