|    Oct 17 Tue, 2017 3:21 pm
Home   >  Todays Paper  >  page 11  >  

സൗഹൃദം: ജര്‍മനി ഇന്ന് ഫിന്‍ലന്‍ഡിനെതിരേ

Published : 31st August 2016 | Posted By: SMR

മോകെന്‍ഗ്ലാഡ്ബാച്ച്: ഞായറാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തിനു മുന്നോടിയായി ഇന്നു നടക്കുന്ന സൗഹൃദത്തില്‍ ജര്‍മനി ഫിന്‍ലന്‍ഡുമായി ഏറ്റുമുട്ടും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ച ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗറുടെ വിടവാങ്ങല്‍ മല്‍സരം കൂടിയാണിത്. മികച്ച ജയത്തോടെ ഷ്വാന്‍സ്‌റ്റൈഗര്‍ക്ക് യാത്രയയപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ജര്‍മന്‍ ടീം.
ഈ വര്‍ഷം ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിന്റെ സെമി ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട ശേഷമാണ് ദേശീയ ടീമിനായി ഇനി കളിക്കില്ലെന്നു ഷ്വാന്‍സ്റ്റൈഗര്‍ പ്രഖ്യാപിച്ചത്. 2004 ജൂണ്‍ ആറിന് ഹംഗറിക്കെതിരേ ജര്‍മനിക്കുവേണ്ടി അരങ്ങേറിയ താരം 120 മല്‍സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയതാണ് ഷ്വാന്‍സ്റ്റൈഗറുടെ കരിയറിലെ ഏറ്റ വും വലിയ നേട്ടം.
ഇന്നത്തെ മല്‍സരത്തിലും ഷ്വാന്‍സ്റ്റൈഗര്‍ തന്നെയായിരി ക്കും ജര്‍മന്‍ ക്യാപ്റ്റനെന്ന് കോച്ച് ജോക്വിം ലോ വ്യക്തമാക്കി. ഷ്വാന്‍സ്റ്റൈഗറുടെ മാത്രമല്ല ജര്‍മനിയുടെ മികച്ച ഫോര്‍വേഡുകളിലൊരാളായ ലൂക്കാസ് പൊഡോള്‍സ്‌കിയുടെയും അവസാന മല്‍സരം കൂടിയായിരുന്നു ഇന്നത്തേത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ഇന്നു തനിക്കു കളിക്കാനാവില്ലെന്ന് 31കാരനായ സ്‌ട്രൈക്കര്‍ കോച്ചിനെ അറിയിച്ചിട്ടുണ്ട്.
റിയോ ഒളിംപിക്‌സ് ഫുട്‌ബോളില്‍ റണ്ണറപ്പായ ജര്‍മന്‍ ടീമിലുണ്ടായിരുന്ന മാക്‌സ് മെയ ര്‍, ജൂലിയന്‍ ബ്രാന്‍ഡ് എന്നിവര്‍ ഇന്ന് സീനിയര്‍ ടീമിനായി കളിച്ചേക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക