|    Oct 17 Tue, 2017 10:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സൗഹൃദം: ജര്‍മനിയെ ഫ്രാന്‍സ് തകര്‍ത്തു; ഇംഗ്ലണ്ടിനെതിരേ സ്‌പെയിനിനു ജയം

Published : 15th November 2015 | Posted By: SMR

പാരിസ്/ലണ്ടന്‍: ഫ്രാന്‍സിലു ണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കിടെ നടന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിക്കു തോല്‍വി. ജര്‍മനിയെ 2-0നാണ് ഫ്രാന്‍സ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തകര്‍ത്തുവിട്ടത്. ഒലിവര്‍ ജിറൂഡും ആന്ദ്രെ പിയറെ ഗിഗ്‌നാക്കുമാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍.
മല്‍സരം നടന്ന പാരിസിലെ സ്റ്റേഡിയത്തിനു പുറത്ത് സ്‌ഫോടനമുണ്ടായെങ്കിലും കളി തുടരുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്‍ഡ് ഫ്രാന്‍കോയിസ് ഹൊളാന്‍ദുള്‍പ്പെടെയുള്ള പ്രമുഖര്‍ മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. മല്‍സരം കഴിഞ്ഞ് അരമണിക്കൂറിനു ശേഷമാണ് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളെ പുറത്തേക്കുപോവാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചത്.
അതേസമയം, വെംബ്ലിയില്‍ നടന്ന മറ്റൊരു ഗ്ലാമര്‍ പോരില്‍ സ്‌പെയിന്‍ 2-0ന് ഇംഗ്ലണ്ടിനെ വീഴ്ത്തി. മറ്റു മല്‍സരങ്ങളില്‍ ബെല്‍ജിയം 3-1ന് ഇറ്റലിയെയും ഹോളണ്ട് 3-2ന് വെയ്ല്‍സിനെയും തോല്‍പ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക