|    Jan 22 Sun, 2017 3:34 pm
FLASH NEWS

സൗഹൃദം: ഇറ്റലിയെ ഫ്രാന്‍സ് തകര്‍ത്തു; സ്‌പെയിനിന് ജയം

Published : 3rd September 2016 | Posted By: SMR

ബ്രസല്‍സ്/ റോം: യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സൗഹൃദ മല്‍സങ്ങളില്‍ യൂ റോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, റണ്ണറപ്പ് ഫ്രാന്‍സ്, മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിന്‍ എന്നിവര്‍ ജയം കരസ്ഥമാക്കി. അതേസമയം, യൂറോ കപ്പ് യോഗ്യത പോലും ലഭിക്കാതിരുന്ന ഹോളണ്ടിന്റെ കഷ്ടകാലം തുടരുകയാണ്. ഗ്രീസിനോട് അവര്‍ 1-2നു പരാജയപ്പെട്ടു.
വമ്പന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇറ്റലിയെയാണ് ഫ്രാ ന്‍സ് 3-1ന് തുരത്തിയത്. ആന്റണി മര്‍ഷ്യാല്‍, ഒലിവര്‍ ജിറൂഡ്, ലെവിന്‍ കുര്‍സാവ എന്നിവരാണ് സ്‌കോറര്‍മാര്‍. ഗ്രാസിയാ നോ പെല്ലെ ഇറ്റലിയുടെ ആശ്വാ സ ഗോള്‍ മടക്കി.
പുതിയ കോച്ച് ജുലെന്‍ ലൊപെറ്റെഗ്യുക്ക് കീഴില്‍ ആദ്യമായി കളത്തിലിറങ്ങിയ സ്‌പെയി ന്‍ 2-0ന് ബെല്‍ജിയത്തെയാണ് തോല്‍പ്പിച്ചത്. രണ്ടു ഗോളും ഡേവിഡ് സില്‍വയുടെ വകയായിരുന്നു.
പോര്‍ച്ചുഗല്‍ 5-0ന് ജിബ്രാള്‍ട്ടറിനെ തകര്‍ത്തു. ഇരട്ടഗോള്‍ നേടിയ നാനിയാണ് പറങ്കികളുടെ ഹീറോ. പോര്‍ച്ചുഗലിന്റെ നാലു ഗോളും രണ്ടാംപകുതിയിലായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക