|    Dec 18 Mon, 2017 12:45 pm

സൗഹാര്‍ദസന്ദേശമുയര്‍ത്തി ജില്ലയിലെങ്ങും നബിദിനാഘോഷം

Published : 2nd December 2017 | Posted By: kasim kzm

ആലപ്പുഴ: സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ഇന്നലെ നബിദിനം ആഘോഷിച്ചു. പ്രവാചക പ്രകീര്‍ത്തന സദസ്സുകളും മഹല്ലു ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നബിദിന സന്ദേശ റാലികളും നടന്നു. മദ്‌റസാ വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക കലാവിരുന്നും റാലിയും സംഘടിപ്പിച്ചു. ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ്യയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത നബിദിന സന്ദേശ റാലി നഗരത്തില്‍ നടന്നു. വലിയമരം ഇര്‍ശാദുല്‍മുസ്‌ലിം അസോസിയേഷന്റെ നബിദിനാഘോഷ സമാപന സമ്മേളനം എഎം ആരിഫ് എംഎല്‍എ  ഉദ്ഘാടനം ചെയ്്തു.  മഹല്ല് പ്രസിഡന്റ് ബാബു ശരീഫ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. അസോസിയേഷന്റെ പരിധിയിലുള്ള പുന്നപ്ര പറവൂര്‍ മുതല്‍ തോട്ടപ്പള്ളി വരെയും കിഴക്ക് തകഴി കുന്നുമ്മ വരെയുള്ള 12 മഹല്ലുകളില്‍ നിന്നുള്ളവരാണ് റാലിയില്‍ പങ്കെടുത്തത്. നീര്‍ക്കുന്നം ഇജാബ മസ്ജിദ് അങ്കണത്തില്‍ നിന്ന്്് റാലി ആരംഭിച്ചു.  കാക്കാഴം മുഹിയിദ്ദീന്‍ മസ്ജിദ് ചീഫ് ഇമാം കുഞ്ഞുമുഹമ്മദ് ബാഖവി പ്രാ ര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ജമാഅത്ത് അസോസിയേഷന്റെ പതാക അഡ്വ. എ നിസാമുദ്ദീന്‍ പ്രസിഡന്‍്് സിഎ സലിം ചക്കിട്ട പറമ്പിന് കൈമാറി. തുടര്‍ന്ന് മസ്ജിദുകളിലെ ഭാരവാഹികള്‍ റാലിക്ക് മുന്നില്‍ അണിനിരന്നു. മാങ്കാംകുഴി:  വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന്റെയും ഹിദായത്തുല്‍ ഇസ്‌ലാം ജമാഅത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. സമാപനസമ്മേളനത്തില്‍ കണ്‍വീനര്‍ മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരി: കിഴക്ക് പാണംതയ്യില്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ ആന്റ് മസ്ജിദില്‍  നബിദിന സന്ദേശറാലി സംഘടിപ്പിച്ചു.പ്രസിഡന്റ് മുജീബ് നൈന, ജനറല്‍ സെക്രട്ടറി റ്റിഎ അലിക്കുഞ്ഞ് ആശാന്‍ നേതൃത്വം നല്‍കി. നാളെ രാവിലെ എട്ടിന് മദ്‌റസ വിദ്യാര്‍ഥികളുടെ ഇസ്‌ലാമിക കലാസാഹിത്യ മല്‍സരങ്ങള്‍ നടക്കും. പടിഞ്ഞാറേ മഹല്‍ കലവൂര്‍ ടൗണ്‍ മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ആന്റ് മദ്‌റസ വിദ്യാര്‍ഥികളുടെ റാലി മത സൗഹാര്‍ദത്തിന്റെ പ്രതീകമായി. പള്ളിയില്‍ നിന്നാരംഭിച്ച റാലിക്ക് ചെറിയ കലവൂര്‍ ക്ഷേത്രയോഗം,കലവൂര്‍ സുബ്രഹ്മണ്യ ക്ഷേത്ര യോഗം ഭാരവാഹികളും വ്യാപാരിവ്യവസായികളും മധുര പലഹാരങ്ങളും പാനീയങ്ങളുമായി സ്വീകരണം നല്‍കി. ഇമാം എ ഇബ്രാഹിം കുട്ടി മൗലവി, പ്രസിഡന്റ് എകെ സലാഹുദ്ദീന്‍, സെക്രട്ടറി വി അലി, അസീബ്, മസൂദ്, ഹാരിസ് റാലിക്ക് നേതൃത്വം നല്‍കി.ഹരിപ്പാട്: താമല്ലാക്കല്‍ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മുഹിയുദ്ദീന്‍ മസ്ജിദില്‍ നിന്ന് ആരംഭിച്ച നബിദിന റാലി നാരകത്തറ ഹിദായത്തുല്‍ ഇസ്‌ലാം മസ്ജിദില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന മീലാദ് മീറ്റ് മഹല്‍ ഇമാം എച്ച്എ അഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് വൈ സുബൈര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുച്ചക്രവാഹനം നല്‍കി അരൂര്‍: ഭിന്നശെഷിക്കാരനായ യുവാവിന് ചന്തിരൂര്‍ മസ്ജിദുല്‍ അമാന്‍ കൂട്ടായ്മ  മുച്ചക്ര വാഹനം നല്‍കി. അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൊച്ചു പുരക്കല്‍ ഷെമീറിനാണ് നബിദിനാഘോഷഭാഗമായി മുച്ചക്രവാഹനം നല്‍കിയത്്. ഒരു കൂട്ടം യുവാക്കളും മസ്ജിദുല്‍ അമാന്‍ മഹല്‍ കമ്മിറ്റിയും ചേര്‍ന്നുള്ള കൂട്ടായ്മയാണ് നബിദിനത്തില്‍ ഷെമീറിന് കൈത്താങ്ങയത്.ജുമുഅ നമസ്‌ക്കാരനന്തരം നടന്ന താക്കോല്‍ വിതരണം മഹല്‍ ഖത്തീബ് അബ്ദുല്‍ അസീസ് മണ്ണാര്‍ക്കാട,് മഹല്‍ പ്രസിഡന്റ് കെഎ കബീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബി അന്‍ഷാദ്, സലിം സംബന്ധിച്ചു.നബിദിന കനിവ് ആലപ്പുഴ: സ്‌നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച്  ഇന്നലെ നബിദിന കനിവ് പരിപാടി സംഘടിപ്പിച്ചു. കിടപ്പ് രോഗികളെ അവരുടെ ഭവനങ്ങളില്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സാന്ത്വനമരുളുകയും പുതപ്പുകള്‍ നല്‍കുകയും ചെയ്തു. രാവിലെ 10ന് ആലപ്പുഴ രൂപതയുടെ കീഴിലുള്ള പറവൂര്‍ അസീസി പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പരിപാടിയുടെ ഉദ്ഘാടനം നടന്നു. സ്‌നേഹപൂര്‍വം ജീവകാരുണ്യ സമിതി പ്രസിഡന്റ് ഹസന്‍ എം പൈങ്ങാമഠം,അസീസി പാലിയേറ്റീവ് കെയര്‍ സെ ന്റര്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ലിഡിയ, സിസ്റ്റര്‍ ജോസ് മേരി, സ്‌നേഹപൂര്‍വം സംഘടനയുടെ ഭാരവാഹികളായ ഷാജി ഗ്രാമദീപം, എസ് നഹാസ്,  അബ്ദുല്‍ മാലിക്ക്, ഗാഥ .എം, പിഎ അബൂബക്കര്‍ എസ്എംജെ, പിഎ കുഞ്ഞുമോന്‍, എആര്‍ സഹറുല്ലാഹ്, എബി ഉണ്ണി, ആര്‍ ത്യാഗരാജന്‍, കെ മണിലാല്‍, അന്‍സാര്‍ കെ, എച്ച് നൗഷാദ്, സുബിത ഹസന്‍, ജയതോബിയാസ്, ഷീബ നിക്‌സണ്‍ നബിദിന കനിവ് പരിപാടിക്ക് നേതൃത്വം നല്‍കി.പൊതുസമ്മേളനം ഇന്ന്മാന്നാര്‍: മാന്നാര്‍ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തി ല്‍ നടത്തിവന്നിരുന്ന മതപ്രഭാഷണ പരമ്പരയുടെ സമാപനവും പൊതുസമ്മേളനവും ഇന്നു വൈകീട്ട് മാന്നാര്‍ മുസ്‌ലിം ജമാഅത്ത് അങ്കണത്തില്‍ നടക്കും. വൈകീട്ട്്് നാലിന് ആരംഭിക്കുന്ന നബിദിനഘോഷയാത്ര തൃക്കുരട്ടി മഹാദേവ ക്ഷേത്ര സമിതിയുടെ സ്വീകരണം ഏറ്റുവാങ്ങി മാന്നാര്‍ പുത്തന്‍പള്ളിയിലെ മീലാദ് നഗറില്‍ സമാപിക്കും.തുടര്‍ന്ന് നടക്കുന്ന നബിദിന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എന്‍എ സുബൈര്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss