|    Feb 24 Sat, 2018 9:36 pm
FLASH NEWS

സൗരോര്‍ജ്ജ ബോട്ട് ഉദ്ഘാടനം; പിരിവെടുക്കുന്നതായി ആക്ഷേപം

Published : 10th January 2017 | Posted By: fsq

 

പൂച്ചാക്കല്‍: തവണക്കടവ്- വൈക്കം ഫെറിയിലെ സൗരോര്‍ജ്ജ ബോട്ടിന്റെ ഉദ്ഘാടനം നടത്തുന്നതിനായി ജീവനക്കാരില്‍ നിന്ന് പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. 12ന് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും പങ്കെടുക്കുന്ന ഉദ്ഘാടനത്തില്‍ ബോട്ട് സ്‌റ്റേഷന്‍ മിനുക്കുന്നതിനാണ് പണപിരുവ് നടത്തുന്നത്. ബോട്ട് സ്‌റ്റേഷന് പുറമെ പഴയ ബോട്ടുകളും പെയിന്റ് ചെയ്യുന്നുണ്ട്. ഓരോ ജീവനക്കാരും 200 രൂപ മുതല്‍ നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തേണ്ട ഇത്തരം പ്രവൃത്തികള്‍ക്ക് ജീവനക്കാരില്‍ നിന്ന് പണം ഈടാക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കി. പലരും പണം നല്‍കാന്‍ തയ്യാറായിട്ടില്ല. 12ന് വൈകീട്ട് വൈക്കം ജെട്ടിയില്‍ വച്ചാണ് സൗരോര്‍ജ്ജ ബോട്ടിന്റെ ഉദ്ഘാടനം. ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയുടെ പരീക്ഷണ ഓട്ടക്കാലം വിജയകരമായിരുന്നു. വേമ്പനാട് കായലിലെ തവണക്കടവ്- വൈക്കം ഫെറിയില്‍ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ യാത്രക്കാര്‍ സൗജന്യ യാത്ര സൗകര്യവുമൊരുക്കിയിരുന്നു. നിലവില്‍ 20 മിനിറ്റിലാണ് ബോട്ട് മറുകരയെത്തുന്നത്. പിന്നീട് ഇത് 10 മിനിറ്റായി ചുരുക്കാന്‍ കാഴിയുമെന്ന് വിശ്വാസത്തിലാണ് അധികൃതര്‍. തവണക്കടവ്‌വൈക്കം ഫെറിയിലെ ജീവനക്കാര്‍ക്ക് പുതിയ ബോട്ടില്‍ പരിശീലനവും ഇതോടൊപ്പം നല്‍കുന്നുണ്ട്.മണിക്കൂറില്‍ 14 കിലോ മീറ്റര്‍ വേഗതയിലാണ് ബോട്ട് സഞ്ചരിക്കുന്നത്. വെയിലത്ത് തുടര്‍ച്ചയായി ആറു മണിക്കൂര്‍ വരെ ബോട്ട് സഞ്ചരിക്കും. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഒന്നരക്കോടി ചെലവിലാണ് ബോട്ട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ലിഥിയം ബാറ്ററികളിലാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. പരമാവധി 70 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് പൂര്‍ണമായും മലിനീകരണ വിമുക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss