|    Jan 17 Tue, 2017 12:46 pm
FLASH NEWS

സൗമ്യ വധക്കേസ് : സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയമിച്ചത് യുഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി ബാലന്‍

Published : 15th September 2016 | Posted By: G.A.G

ak-balan,-tharoorതിരുവനന്തപുരം : സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയമിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി എകെ ബാലന്‍. അഭിഭാഷകനെ മാറ്റിയതുകൊണ്ടും കേസുപഠിക്കാത്ത അഭിഭാഷകനെ പ്രോസിക്യൂഷനു വേണ്ടി നിയോഗിച്ചതും മൂലമാണ് കേസില്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ വിചാരണനടപടികളില്‍ സര്‍ക്കാരിനും അഭിഭാഷകര്‍ക്കും വീഴ്ച പറ്റിയിട്ടില്ലെന്നും സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുനപരിശോധനാ ഹരജി സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശിക്ഷാവിധികളില്‍ കുറ്റാരോപിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് സാധാരണമാണെന്നും സൗമ്യയെ ട്രെയിനില്‍നിന്നും തള്ളിയിട്ടതിന് സാക്ഷികളുണ്ടായിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 123 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക