|    Jan 21 Sat, 2017 11:04 pm
FLASH NEWS

സൗമ്യ വധക്കേസ്; വീഴ്ച മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ പാഴ്ശ്രമം നടത്തുന്നു: ചെന്നിത്തല

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാന്‍ അധികൃതര്‍ പാഴ്ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുപ്രിംകോടതിയില്‍ കേസ് വാദിക്കുന്നതിന് ഹൈക്കോടതിയില്‍നിന്ന് വിരമിച്ച പ്രഗല്ഭനായ ജസ്റ്റിസ് തോമസ് പി ജോസഫിനെയാണ് യുഡിഎഫ് സ ര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹത്തെ സഹായിക്കാന്‍ അന്വേഷണസംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ കേസ് നടപടികള്‍ ജാഗ്രതയോടെ പിന്തുടര്‍ന്നില്ല. കേസ് എന്നാണ് സുപ്രിംകോടതിയിലെത്തുന്നതെന്നുപോലും സര്‍ക്കാരിന് അറിവില്ലായിരുന്നു. പുതിയ സര്‍ക്കാര്‍ നിയോഗിച്ച സ്റ്റാന്റിങ് കോണ്‍സലിന് കേസില്‍ ഒന്നും ചെയ്യാന്‍ കഴിയാതെപോയി. അത്യാവശ്യം ഗൃഹപാഠംപോലും നടത്താതെ വളരെ ലാഘവത്തിലാണ് സര്‍ക്കാര്‍ കേസ് സുപ്രിംകോടതിയില്‍ കൈകാര്യം ചെയ്തത്.
കീഴ്‌ക്കോടതിയില്‍ കേസ് നടത്തിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സുപ്രിംകോടതിയില്‍ നിയോഗിക്കാതിരുന്നതാണ് വീഴ്ചയ്ക്കു കാരണമെന്ന വാദം സര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കുന്നതിനാണ്. അതിനേക്കാള്‍ മികച്ച സംവിധാനമാണ് കേസ് നടത്തുന്നതിന് സുപ്രിംകോടതിയില്‍ ഒരുക്കിയിരുന്നത്. അത് ജാഗ്രതയോടെ പ്രവര്‍ത്തിപ്പിക്കുന്നതിലാണ് സര്‍ക്കാരിന് വീഴ്ചപറ്റിയത്.
കേരള ജനതയുടെ മനസ്സിനെ ഏറെ വേദനിപ്പിച്ചതായിരുന്നു സൗമ്യയുടെ കൊലപാതകം. ആ വികാരം മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് നടത്തിയത്. പ്രതിയെ കൈയോടെ പിടികൂടുകയും കോടതിയില്‍നിന്ന് രക്ഷപ്പെട്ടുപോവാനാവാത്ത തരത്തില്‍ കേസ് ഫ്രെയിം ചെയ്യുകയും ചെയ്തു.
കേസ് ജാഗ്രതയോടെ നടത്തിയതിനാലാണ് പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ആ സൂക്ഷ്മതയെയും ജാഗ്രതയെയും തട്ടിത്തെറിപ്പിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് സുപ്രിംകോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക