|    Mar 23 Thu, 2017 11:58 pm
FLASH NEWS

സൗമ്യ വധക്കേസ് വിധി; ദുരൂഹത നീക്കണം: എസ്ഡിപിഐ

Published : 16th September 2016 | Posted By: SMR

കോഴിക്കോട്: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയ സംഭവത്തിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. അതിവേഗ കോടതി ശിക്ഷിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്ത വധശിക്ഷ സുപ്രിംകോടതിയില്‍ തള്ളപ്പെടുന്നതിന്റെ പിന്നില്‍ ഒത്തുകളിയുണ്ടെന്ന സംശയം ദൂരീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. രണ്ട് കോടതികളിലും ഹാജരായ വക്കീല്‍മാരെ ഒഴിവാക്കി സുപ്രിംകോടതിയില്‍ കേസ് വാദിച്ച അഭിഭാഷകന്റെ പരാജയം പ്രോസിക്ക്യൂഷനു മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പ്രതി കൊലക്കുറ്റം ചെയ്തതിന് എന്ത് തെളിവാണുള്ളത് എന്ന സുപ്രിംകോടതിയുടെ ചോദ്യം പല സംശയങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു. വന്‍കിട മയക്കുമരുന്ന് റാക്കറ്റുകള്‍ യാചകവേഷത്തില്‍ കരിയര്‍മാരെ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഗോവിന്ദച്ചാമിയെ കേസ് നടത്തുന്നതിനു സഹായിച്ച സാമ്പത്തിക ശക്തിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക