|    Nov 18 Sat, 2017 8:06 am
Home   >  Todays Paper  >  page 7  >  

സൗമ്യ വധക്കേസ്: വാദത്തിനിടെനാടകീയ രംഗങ്ങള്‍

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യാ കേസിലെ പുനപ്പരിശോധനാ ഹരജിയില്‍ വിധി പറയാനായി ഇന്നലെ ചേര്‍ന്നപ്പോള്‍ സുപ്രിംകോടതിയിലുണ്ടായത് നാടകീയ രംഗങ്ങള്‍. കേസിലെ വിധി പറഞ്ഞ ശേഷം, കോടതിയുടെ മുന്‍ ഉത്തരവിനെ വിമര്‍ശിച്ച കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള തീരുമാനമാണു നാടകീയ സംഭവങ്ങള്‍ക്കു വഴിച്ചത്. ഉത്തരവിനെ വിമര്‍ശിച്ച് കട്ജു ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പകര്‍പ്പ് കോടതി അറ്റോര്‍ണി ജനറലിനു കൈമാറി. ശേഷം ഇക്കാര്യത്തില്‍ കട്ജുവിന്റെ നിലപാട് അരാഞ്ഞു. ഇത്തരം നടപടികളെ താന്‍ ഭയക്കുന്നില്ലെന്നായിരുന്നു കട്ജുവിന്റെ മറുപടി.  ഈസമയം ജഡ്ജിമാരെ പ്രകോപിപ്പിക്കരുതെന്നു ഗോഗോയ് പറഞ്ഞു. എന്നാല്‍ എന്നെയും പ്രകോപിതനാക്കേണ്ടെന്നു കട്ജു തിരിച്ചടിച്ചു. സുപ്രിംകോടതി മുന്‍ ജഡ്ജിയാണ് താന്‍. ഇങ്ങനെയാണോ തന്നോടു പെരുമാറേണ്ടത്. നിങ്ങള്‍ കത്തയച്ചു വരുത്തിയിട്ടല്ലേ താന്‍ വന്നത്. ഇതിനിടെ ജഡ്ജിയെ മിസ്റ്റര്‍ ഗോഗോയ് എന്നു പേരെടുത്തു വിളിക്കുകയും ചെയ്തതോടെ, അദ്ദേഹത്തെ പിടിച്ചുപുറത്താക്കാന്‍ ഗോഗോയ് ഉത്തരവിടുകയായിരുന്നു. ‘ഇദ്ദേഹത്തെ പിടിച്ചുപുറത്താക്കാന്‍ ഇവിടെ ആരുമില്ലേ?’എന്നു ഗോഗോയ് ചോദിച്ചു. കുപിതനായ ഗോഗോയ്, കടുത്ത വകുപ്പുകള്‍ ചുമത്താന്‍ പ്രേരിപ്പിക്കരുതെന്ന മുന്നറിയിപ്പും കട്ജുവിന് നല്‍കി. ഇതിനു ശേഷം കട്ജുവിനെതിരേ കോടതി അലക്ഷ്യ നടപടി ചുമത്തിയ ഉത്തരവ് വായിക്കുകയായിരുന്നു. മുന്‍ ജഡ്ജിയും നിലവിലെ ജഡ്ജിയും വാഗ്വാദം തുടര്‍ന്നെങ്കിലും രംഗം വഷളാവുമെന്ന് കണ്ട് മറ്റുരണ്ടു ജഡ്ജിമാര്‍ ഇടപെട്ടു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് കട്ജുവിനെ കൂട്ടിക്കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക