|    Jul 27 Thu, 2017 10:35 pm
FLASH NEWS
Home   >  Kerala   >  

സൗമ്യ വധക്കേസ്: നീതി ലഭിക്കാന്‍ എല്ലാസഹായവും നല്‍കുമെന്ന് അമ്മക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

Published : 20th September 2016 | Posted By: mi.ptk

saumya-mother

തിരുവനന്തപുരം: സൗമ്യക്ക് നീതി ലഭിക്കാനായി ആവുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗമ്യയുടെ അമ്മ സുമതിയും സഹോദരനും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സൗമ്യ നാടിന്റെയാകെ മകളാണ്. സൗമ്യക്ക് നീതിലഭിക്കാന്‍ ആവുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യും. അമ്മയുടെ ദു:ഖവും ആശങ്കയും കേരളമൊന്നാകെ പങ്കിടുന്നതാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മനസ് നിറഞ്ഞാണ് മടങ്ങുന്നതെന്നും മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങവെ സൗമ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക