|    Jan 23 Mon, 2017 10:31 pm

സൗമ്യ വധക്കേസ്: കൊന്നത് ഗോവിന്ദച്ചാമിയാണെന്നുള്ളതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി

Published : 8th September 2016 | Posted By: mi.ptk

soumya

ന്യൂഡല്‍ഹി: സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്നുള്ളതിന് എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് സുപ്രീം കോടതി. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിതാഴെയിട്ടതിന് തെളിവുണ്ടോ എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. സൗമ്യ സ്വയം ചാടിയതാകാന്‍ സാധ്യതയില്ലേ. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗായി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സൗമ്യ മാനഭംഗത്തിന് ഇരയായതായി കോടതിക്ക് ബോധ്യം വന്നിട്ടുണ്ട്. എന്നാല്‍ കുറ്റവാളി ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. സൗമ്യ വധക്കേസില്‍ കീഴ്‌കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നത്തോടെ വാദം പൂര്‍ത്തിയായി.കേസില്‍ തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്‍കിയ അപ്പീലില്‍ തുടര്‍വാദം കേള്‍ക്കവെയാണ് പ്രോസിക്യൂഷനോടുള്ള കോടതിയുടെ ചോദ്യം.

അതേസമയം, കേസില്‍ പ്രോസിക്യൂഷന്‍ പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി സൗമ്യയുടെ മാതാവ് പറഞ്ഞു. ഗോവിന്ദച്ചാമിക്കെതിരെ നിരവധി തെളിവുകളുണ്ടായിട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ മൗനം പാലിച്ചു. ഗോവിന്ദച്ചാമിയുടെ ദേഹത്ത് നിന്ന് സൗമ്യയുടെ മുടി ലഭിച്ചിരുന്നു. ഇതിലും കൂടുതല്‍ എന്ത് തെളിവാണ് കോടതിയില്‍ ഹാജരാക്കാനുള്ളതെന്നും സൗമ്യയുടെ മാതാവ് പറഞ്ഞു. പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതം പിച്ചിച്ചീന്തിയതിന് ശേഷം തെളിവ് ചോദിക്കുന്ന നീതി തനിക്ക് മനസിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കീഴ്‌കോടതി വിധിച്ച വധശിക്ഷ ഹൈകോടതി ശരിവച്ചിരുന്നു. വധശിക്ഷക്ക് പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കീഴ്‌കോടതി വിധിച്ചിരുന്നു.2011 ഫെബ്രുവരി 1ന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് തള്ളി പുറത്തേക്കിട്ട് സൗമ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്.
ക്രൂരപീഡനത്തിനിരയായി റെയില്‍വേ പാളത്തില്‍ കിടന്ന സൗമ്യയെ പിന്നീട് പരിസരവാസികള്‍ ചേര്‍ന്നാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്. ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ട് നിന്ന് പോലീസ് പിടികൂടി. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിന് സൗമ്യ മരിക്കുകയായിരുന്നു.
akoli-fb

ente-rogi

o-abdulla-short-card

rss-short-ad

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 439 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക