|    Mar 23 Thu, 2017 5:54 am
FLASH NEWS

സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് ഗുരുതരമായ വീഴ്ചപറ്റിയെന്ന് സുപ്രീംകോടതി

Published : 7th October 2016 | Posted By: sdq
soumya

സൗമ്യ

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് ഗുരുതരമായ വീഴ്ചപറ്റിയെന്ന് സുപ്രീംകോടതി. 101 ശതമാനം തെളിവുണ്ടെങ്കില്‍ മാത്രമെ ഒരു പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കാനാവൂ. സംശയത്തിന്റെ ഒരു കണിക പോലും ഉണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സൗമ്യയെ പ്രതി ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ, സൗമ്യ സ്വയം ചാടിയതാണോ എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

(Visited 129 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക