|    Oct 21 Sat, 2017 5:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സൗമ്യ വധക്കേസിലെ വിധി: കറുത്ത ബാഡ്ജ് ധരിച്ച് ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധം

Published : 17th September 2016 | Posted By: SMR

കൊച്ചി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്  റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍  പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.
ട്രെയിനിലെ സ്ത്രീകളടക്കം നിരവധി സ്ഥിരം യാത്രക്കാര്‍ ഇടപ്പളളി റെയില്‍വേ സ്‌റ്റേഷനില്‍ മെഴുകുതിരികള്‍ കത്തിച്ചും കറുത്ത ബാഡ്ജ് ധരിച്ചുമാണ് പ്രതിഷേധിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ട്രെയിനിലെ മറ്റു യാത്രക്കാര്‍ക്ക് പങ്ക്‌വയ്ക്കാനുണ്ടായിരുന്നതും ആശങ്കകളും പ്രതിഷേധവും തന്നെയായിരുന്നു.
56364 എന്ന നമ്പറില്‍ സര്‍വീസ് നടത്തുന്ന എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാര്‍ക്കെന്നും ആശങ്കയും ഭയവും നല്‍കുന്നതോടൊപ്പം നൊമ്പരപ്പെടുത്തുന്ന ഒരോര്‍മ കൂടിയാണ് സൗമ്യയുടെ മരണം. 2011 ഫെബ്രുവരി ഒന്നിന് ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സൗമ്യ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
സൗമ്യ വധക്കേസ് കേരളത്തെ ഞെട്ടിച്ചിട്ടും പാസഞ്ചര്‍ ട്രെയിനുകളുടെ വൈകിയോട്ടവും ദീര്‍ഘദൂര വണ്ടികള്‍ക്കായി ഇടയ്ക്ക് നിര്‍ത്തിയിടലും ആവശ്യത്തിന് പോലിസ് സഹായം ലഭ്യമല്ലാത്തതുമെല്ലാം തീവണ്ടി യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളായി ഇപ്പോഴും തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക