|    Jan 24 Tue, 2017 2:56 pm
FLASH NEWS

സൗമ്യ വധം: സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്നതിനു കൃത്യമായ തെളിവുകളുണ്ടെന്നും പ്രതിക്കു വധശിക്ഷ നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കൊപ്പം സര്‍ക്കാര്‍ പ്രത്യേക അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.
സൗമ്യയെ ട്രെയിനിനുള്ളില്‍ വച്ചുതന്നെ ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നു. ഇത് തലയിലേറ്റ ഒന്നാമത്തെ പ്രധാന മുറിവില്‍ നിന്നും ശാസ്ത്രീയ പരിശോധനകളില്‍ നിന്നും വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍  രണ്ടാമത്തെ മുറിവിനെ മാറ്റിനിര്‍ത്തി കൊലപാതകക്കുറ്റം റദ്ദാക്കാനാവില്ല.
മാനഭംഗപ്പെടുത്തിയ ശേഷം വകവരുത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. സാഹചര്യ തെളിവുകളില്‍ നിന്ന് ഇതു വ്യക്തമാണ്. സൗമ്യ ട്രെയിനില്‍ നിന്നു ചാടുന്നത് കണ്ടെന്ന പറഞ്ഞറിവ് മാത്രമാണ് സാക്ഷികള്‍ക്കുള്ളത്. ഇത് മാറ്റിനിര്‍ത്തിയാലും കൊലക്കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകളുണ്ടെന്നും ഹരജിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക