|    Jan 22 Sun, 2017 5:55 pm
FLASH NEWS

സൗമ്യ വധം. വിധിയില്‍ നിരാശ തോന്നുന്നതായി പ്രവാസി വനിതകള്‍

Published : 17th September 2016 | Posted By: mi.ptk

untitled-1

ദുബയ്:  സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് പ്രവാസി വനിതകള്‍ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സ്ത്രീകളുടെ ജീവിതത്തിന് സുരക്ഷ നല്‍കാനും വേണ്ടി ഇത്തരം പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് അഭിപ്രായപ്പെട്ടത്. നാട്ടില്‍ സമൂഹത്തില്‍ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു വിലയും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ തോന്നുന്നതെന്നും മനുഷ്യ ജീവന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന ദുഖകരവും ദയനീയവുമായ സംഭവമാണിത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രൂരമായി കൃത്യം നടത്തിയ പ്രതി ഗോവിന്ദ് ചാമിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് അജ്മാനിലെ അദ്ധ്യാപകകയും തൃശ്ശൂര്‍ കനാട്ടുകര സ്വദേശിയുമായ ധന്യ അജിത് പറഞ്ഞു. വിധി തീര്‍ത്തും നിരാശജനകമാണെന്നും വധശിക്ഷയെ അനുകൂലിക്കുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് അജ്മാനിലെ ഡോക്ടറും കണ്ണൂര്‍ സ്വദേശിയുമായ വന്ദന ഭാസ്ക്കര്‍ പറഞ്ഞു. വളരെ ദാരുണമായ രൂപത്തിലാണ് സൗമ്യ വധിക്കപ്പെട്ടത്. വിധിക്കെതിരെ പുനപ്പരിശോധന ഹരജി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ആശ്വാസകരമാണന്നും അവര്‍ പറഞ്ഞു . വിധി വളരെ ദുഖകരമാണ്. നീതി കിട്ടാന്‍ ജനങ്ങള്‍ എവിടെ പോകണം. മാനഭംഗവും, കൊലപാതകവും നടത്തിയത് തെളിയിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്. സ്തീകളെ സംബന്ധിച്ചേടത്തോളെ ഭീതിപ്പെടുത്തുന്ന വിധിയാണിത്. നമ്മുടെ നാട്ടില്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുകയുള്ളുവെന്ന് അല്‍ അയിനിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തൃശ്ശൂര്‍ സ്വദേശിനിയുമായ ഡോ ലതിക പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടത് ആ പെണ്‍ക്കുട്ടിക്കും മാതാവിനും മാത്രമല്ലെന്നും കേരളത്തിലെ ഒരോ സ്ത്രീക്കുമാണ്. ഹൈക്കോടതി വരെയുള്ള എല്ലാ കോടതികളും വധശിക്ഷ വിധിക്കപ്പെട്ടപ്പോള്‍ വിധി മാറിയതിന് കാരണം കേസ് അട്ടിമറിക്കപ്പെട്ടതാണന്ന് അബുദബിയില്‍ വീട്ടമ്മയും കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനിയുമായ സബിത അഷ്റഫ് പറഞ്ഞു. സൗമ്യ വധക്കേസിലെ പ്രതിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതില്‍ വനിത എന്ന നിലക്ക് ലജ്ജ തോന്നുന്നതായി ദുബയില്‍ സ്റ്റാഫ് നഴ്‌സും അലപ്പുഴ സ്വദേശിയുമായ നിസ്സി അബ്രഹാം പറഞ്ഞു. നീതിപീഠങ്ങളിലിരിക്കുന്നവരുടെ മക്കള്‍ ഇത്തരം കേസില്‍ ഇരയാകുമ്പോഴയിരിക്കും വേണ്ടപ്പെട്ടവര്‍ കണ്ണു തുറക്കുകയുള്ളുവെന്നും നിസ്സി പറഞ്ഞു.

ഒരു മൂളിപ്പാഞ്ഞ  തീവണ്ടിയില്‍ നിന്നെ ഒറ്റക്ക് ആക്കിയതിനും നിന്റെ നിസ്സഹായതയുടെ നിലവിളി കേട്ടിട്ടും ഒന്നെത്തി നോക്കാതിരുന്നതിനും നിന്റെ പിഞ്ചു ശരീരം കീറി മുറിച്ചപ്പോള്‍ വരുത്തിയ പിഴവിന് നിനക്ക് വേണ്ടി സാക്ഷി പറയാതിരുന്ന ഭീരുക്കള്‍ക്ക് വേണ്ടി മാപ്പ്. ഇത് നിന്റെ നാടല്ല. ഗോവിന്ദച്ചാമിമാരുടെ നാടാണ്. മാവേലിക്ക മേല്‍ വിജയം നേടിയ വാമനന്റെ നാട്. ഇവിടെ നിന്നെപ്പോലുള്ളവര്‍ക്ക് ഇടം ഇല്ല. ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ ഒതുങ്ങാന്‍ ഉള്ളത് മാത്രമാണ് ഇന്ത്യയിലെ പെണ്ണിന്റെ ജന്മം.മോളേ ഞങ്ങളുടെ ഞങ്ങളുടെ നൃശംസസതകള്‍ക്കു മുഴുവന്‍ മാപ്പ് കൃഷ്ണപ്രിയയും, ജിഷയും, നീയുമെല്ലാം നന്ദികേടിന്റെ ഇരകള്‍ ക്ഷമിക്കു പൊന്നു മോളേ എന്ന് പ്രതികരിച്ച് കൊണ്ടാണ് സാമൂഹിക പ്രവര്‍ത്തകയും തിരുവനന്തപുരം സ്വദേശിനിയുമായ സിന്ദു ജ്യോതികുമാര്‍ പ്രതികരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക