|    Jul 25 Tue, 2017 4:30 am
FLASH NEWS

സൗമ്യ കൊലക്കേസ്: സുപ്രിംകോടതി വിധിയില്‍ വ്യാപക പ്രതിഷേധം

Published : 16th September 2016 | Posted By: SMR

കണ്ണൂര്‍: സൗമ്യ കൊലക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത സുപ്രിംകടോതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ വ്യാപക പ്രതിഷേധം. സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ് ശിക്ഷാവിധിയില്‍ പ്രതിഫലിച്ചതെന്നു വിവിധ സംഘടനകളും പാര്‍ട്ടികളും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഗോവിന്ദച്ചാമിക്ക് തൂക്കുകയറില്‍ നിന്നു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് സര്‍ക്കാരും അഡ്വക്കറ്റ് ജനറലിന്റെ ഓഫിസുമാണെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. പല കേസുകളിലും അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാക്കള്‍ ഇടപടലുന്നതിന്റെ ഭാഗമാണോ കേസില്‍ സംഭവിച്ച അട്ടിമറിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രകടനത്തിനു രജനി രമാനന്ദ്, കെ സി മുഹമ്മദ് ഫൈസല്‍, കെ ബാലകൃഷ്ണന്‍, ടി ജയകൃഷ്ണന്‍, എം കെ മോഹനന്‍, ഒ വി ജാഫര്‍, കട്ടേരി നാരായണന്‍, സി ടി ഗിരിജ, കല്ലിക്കോടന്‍ രാഗേഷ്, ടി അജിത്ത് കുമാര്‍, ഇ പി ശ്യാമള, കുഞ്ഞമ്മ, തോമസ്, ഷാഹിന മൊയ്തീന്‍, ധനലക്ഷ്മി മട്ടന്നൂര്‍ നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ അസംബ്ലി കമ്മിറ്റി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗോവിന്ദച്ചാമിയുടെയും കോലം പ്രതീകാത്മകമായി തൂക്കിലേറ്റി.
പ്രസിഡന്റ് പി എ ഹരി, പാര്‍ലിമെന്ററി കമ്മിറ്റി സെക്രട്ടറി ഹാരിസ് ചക്കരക്കല്ല്, ബ്ലോക്ക് സെക്രട്ടറി പി ടി ഹരീഷ്, കെ കമല്‍ജിത്ത്, നൗഫല്‍ താവക്കര, സുജേഷ് പണിക്കര്‍, അശ്വിന്‍ മതുക്കോത്ത്, അബ്ദുല്‍ വാജിദ്, ജിഷിന്‍ തളാപ്പ്, സി വി സുമിത്ത്, അഖില്‍ പള്ളിക്കുന്ന് നേതൃത്വം നല്‍കി. വിവിധ മഹിളാസംഘടനകളും പ്രതിഷേധ പ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക