|    Nov 21 Tue, 2017 2:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സൗമ്യ കേസ് ഇന്നു പരിഗണിക്കും

Published : 17th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ നല്‍കിയ റിവ്യൂ ഹരജികളില്‍ സുപ്രിംകോടതി ഇന്ന് ഉച്ചയ്ക്ക് 2ന് വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ റിവ്യൂ ഹരജികള്‍ ഇക്കഴിഞ്ഞ 8നു പരിഗണിച്ചിരുന്നു. ഗോവിന്ദച്ചാമിക്ക് കൊലക്കുറ്റം ചുമത്താന്‍ എന്തു പുതിയ തെളിവുകളാണ് ഉള്ളതെന്നും പുതിയ തെളിവുകള്‍ ഇല്ലാതെയാണോ പുനഃപരിശോധനാ ഹരജി നല്‍കിയതെന്നും കോടതി ചോദിച്ചിരുന്നു. കേസ് വിശദമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിനും സൗമ്യയുടെ അമ്മയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ അറിയിച്ചതു പ്രകാരമാണ് കേസ് ഇന്നത്തേക്കു മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക