|    Mar 26 Sun, 2017 11:13 am
FLASH NEWS

സൗമ്യ കേസിലെ പോസ്റ്റ്‌മോര്‍ട്ടം വിവാദം: കേസ് മാറ്റിവച്ചു

Published : 8th October 2016 | Posted By: SMR

തൃശൂര്‍: സൗമ്യ കേസിലെ പോസ്റ്റ്‌മോര്‍ട്ടം വിവാദവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഷേര്‍ളി വാസു ഹാജരാവാതിരുന്ന കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അവധിയിലായതിനാലാണ് കേസ് മാറ്റിവച്ചത്.
ഫോറന്‍സിക് അസോസിയേറ്റായിരുന്ന ഡോ. ഉന്മേഷ് നല്‍കിയ മാനനഷ്ടക്കേസിലാണ് ഡോ. ഷേര്‍ളി വാസുവിനോട് ഹാജരാവാന്‍ കോടതി ഉത്തരവിട്ടത്. വിചാരണയ്ക്കിടെ സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്ന ഉന്മേഷിന്റെ മൊഴി  വിവാദമായിരുന്നു. ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസു സമര്‍പ്പിച്ച പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനെ ദുര്‍ബലപ്പെടുത്തുന്നതാണ് ഉന്മേഷിന്റെ മൊഴിയെന്നായിരുന്നു ആക്ഷേപം. പ്രതിഭാഗത്തിന് സഹായകരമായി മൊഴി നല്‍കിയതിന്റെ പേരില്‍ ഡോ. ഉന്മേഷിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക