|    May 28 Sun, 2017 8:53 pm
FLASH NEWS

സൗമ്യവധക്കേസില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച: ഉമ്മന്‍ ചാണ്ടി

Published : 17th September 2016 | Posted By: SMR

തിരുവനന്തപുരം: വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സൗമ്യവധക്കേസ് വിജയത്തിലെത്തിച്ച അന്വേഷണ സംഘത്തിന്റെയും അഭിഭാഷകന്റെയും സേവനം സുപ്രിംകോടതിയില്‍ വിചാരണയ്ക്ക് ഉറപ്പാക്കാതിരുന്നതാണ് കേസില്‍ കനത്ത തിരിച്ചടിക്കു കാരണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് സുപ്രിംകോടതിയില്‍ കേസ് കോ-ഓഡിനേറ്റു ചെയ്യേണ്ട സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ മാറ്റി പുതിയ ആളെ നിയോഗിച്ചു. അദ്ദേഹം കേസ് നടത്തിപ്പിന് ആവശ്യമായ കോ-ഓഡിനേഷന്‍ നടത്തിയില്ല. ഇതാണ് കേസിലെ അത്യന്തം ഗുരുതരമായ വീഴ്ചയുടെ കാരണമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി കേരളത്തെ ആകെ ഞെട്ടിച്ചു. സര്‍ക്കാര്‍ ഇടപാടിലെ പോരായ്മകളാണ് ഇങ്ങനെയൊരു വിധി വരാന്‍ കാരണമെന്ന് സൗമ്യയുടെ അമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോരായ്മകള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സൗമ്യവധക്കേസിലെ ഗുരുതരമായ വീഴ്ചകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day