|    Jul 25 Tue, 2017 2:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സൗമ്യവധം: പ്രഗല്ഭനായ അഭിഭാഷകനെ നിയോഗിക്കണം: ചെന്നിത്തല

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പുനപ്പരിശോധനാ ഹരജിയില്‍ ഇന്ന് തുറന്ന കോടതിയില്‍ സുപ്രിംകോടതി വാദംകേള്‍ക്കുമ്പോള്‍ ഉത്തരവാദപ്പെട്ട പ്രഗല്‍ഭനായ അഭിഭാഷകന്‍തന്നെ ഹാജരാവുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കേസില്‍ ഹാജരാവേണ്ട അറ്റോര്‍ണി ജനറലിന്റെ സൗകര്യം നോക്കാതെയാണ്  സര്‍ക്കാര്‍ വാദംകേള്‍ക്കാന്‍ അപേക്ഷ നല്‍കിയതെന്നാണ് മനസ്സിലാവുന്നത്.
കേസ് സര്‍ക്കാര്‍ വീണ്ടും ലാഘവ  ബുദ്ധിയോടെയാണോ കൈകാര്യം ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അറ്റോര്‍ണി ജനറിലിന് ഹാജരാവാന്‍ കഴിഞ്ഞില്ലങ്കില്‍ പകരം പ്രഗല്‍ഭനായ അഭിഭാഷകനെത്തന്നെ  നിയോഗിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക