|    Sep 26 Wed, 2018 8:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

Published : 25th August 2018 | Posted By: kasim kzm

കണ്ണൂര്‍: പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി പടന്നക്കര വണ്ണത്താന്‍കണ്ടി സൗമ്യ(30) ജയില്‍ കോംപൗണ്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കേസ് അട്ടിമറിക്കുകയായിരുന്നു.
കൂട്ടക്കൊലപാതകത്തില്‍ മറ്റു ചിലര്‍ക്കുകൂടി പങ്കുണ്ട്. സൗമ്യയുടെ അഞ്ചു മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പരിശോധിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ലെന്നാണു പോലിസ് പറഞ്ഞത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് സന്ദര്‍ശിച്ച കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രവര്‍ത്തകരോട് ചിലരുടെ നിര്‍ദേശപ്രകാരമാണു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ഇക്കാര്യം കോടതിയില്‍ തുറന്നു പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലിസ് മേധാവിക്കും ജില്ലാ പോലിസ് മേധാവിക്കും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസ് അന്വേഷണം അട്ടിമറിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേരെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സൗമ്യക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss