|    Oct 21 Sat, 2017 5:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സൗമ്യയുടെ അമ്മ പുനപ്പരിശോധനാ ഹരജി നല്‍കി

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരേ സൗമ്യയുടെ അമ്മ സുമതി സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കി. കൊലക്കുറ്റത്തിനു മതിയായ തെളിവുകളുണ്ടെന്നും കേസ് പരിഗണിക്കുമ്പോള്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നും അഭിഭാഷകനായ ആല്‍ജോ ജോസഫ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ഗോവിന്ദച്ചാമിക്കെതിരേ വിചാരണക്കോടതിയും ഹൈക്കോടതിയും ചുമത്തിയ വധശിക്ഷ, കേസില്‍ കൊലക്കുറ്റം ചുമത്താന്‍ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രിംകോടതി റദ്ദാക്കിയിരുന്നു. അതേസമയം, മാനഭംഗത്തിനു കീഴ്‌ക്കോടതികള്‍ നല്‍കിയ ജീവപര്യന്തം നിലനിര്‍ത്തുകയും മാരകമായി പരിക്കേല്‍പിച്ചതിന് ഏഴു വര്‍ഷം കഠിനതടവ് വിധിക്കുകയും ചെയ്തു.
ഗോവിന്ദച്ചാമിക്കെതിരായ വധശിക്ഷ പുനസ്ഥാപിക്കാന്‍ പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. വിധിയില്‍ നിയമപരമായും വസ്തുതാപരമായും പിഴവുകളുണ്ടെന്നു ബോധിപ്പിക്കുമെന്നും അറിയിച്ചിരുന്നു. ഈ ആഴ്ച തന്നെ ഹരജി നല്‍കുമെന്നാണ് നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയത്. കേസില്‍ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെടുക. സംസ്ഥാന സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി സുപ്രിംകോടതിയില്‍ ഹാജരാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക