|    Jan 23 Mon, 2017 3:49 am
FLASH NEWS

സൗമ്യക്കേസ് നാള്‍ വഴികള്‍

Published : 16th September 2016 | Posted By: SMR
 • 2011 ഫെബ്രുവരി ഒന്നിന് രാത്രി വള്ളത്തോള്‍ നഗര്‍ റെയില്‍വേസ്റ്റേഷനു സമീപം പരിക്കേറ്റ് അബോധാവസ്ഥയില്‍ സൗമ്യയെന്ന 23കാരിയെ നാട്ടുകാര്‍ കണ്ടെത്തി മുളംങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്റെ നാനൂറ് മീറ്റര്‍ അകലെയായിരുന്നു സൗമ്യ കിടന്നത്.
 • ഫെബ്രുവരി മൂന്നിന് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയനെ കടലൂര്‍ വിരുദാചലത്ത് നിന്ന് പോലിസ് അറസ്റ്റ്‌ചെയ്തു. ചാര്‍ലിയെന്നായിരുന്നു അറസ്റ്റ് ചെയ്യുമ്പോള്‍ ഗോവിന്ദച്ചാമി പേരു പറഞ്ഞത്.
  ി ഫെബ്രുവരി ആറിന് സൗമ്യയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തലയുടെ ഇടതുവശത്തേറ്റ മാരകമായ ക്ഷതമാണു മരണത്തിന് കാരണമായത്. ആക്രമണത്തില്‍ സൗമ്യയുടെ താടിയെല്ല് തകരുകയും ഏഴു പല്ലുകള്‍ തെറിച്ചുപോയ അവസ്ഥയിലുമായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നു സൗമ്യയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. ന്യൂറോ സര്‍ജന്‍ ഡോ. ബിജുകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണു പെണ്‍കുട്ടിയെ ചികില്‍സിച്ചത്.
 • ചേലക്കര സിഐ കെ എ ശശിധരന്‍ പ്രാഥമികാന്വേഷണം നടത്തി. ചെറുതുരുത്തി പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫിസര്‍ കെ എ മുഹമ്മദ് അഷറഫ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സാബുതോമസ്, റഷീദ്, പഴയന്നൂര്‍ സ്റ്റേഷനിലെ ഹബീത തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.
 • ഫെബ്രുവരി എട്ടിന് ഡിവൈഎസ്പി പി വി രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തു. ഐജി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണസംഘം വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
 • ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളെയാണ് പോലിസ് ആശ്രയിച്ചത്. സൗമ്യയുടെ ശരീരത്തില്‍നിന്നും വസ്ത്രങ്ങളില്‍നിന്നും പ്രതിയുടെ ബീജം കണ്ടെത്തിയിരുന്നു. സൗമ്യയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് പ്രതിയുടെ ഡിഎന്‍എ സാംപിളുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. സൗമ്യ സഞ്ചരിച്ചിരുന്ന ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് കണ്ടെത്തി. ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ നഖം കൊണ്ട് മാന്തിയ പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക് സര്‍ജനായ ഹിതേഷ് ശങ്കറിനോട് ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തി. ഒറ്റക്കൈയനാണ് ആക്രമിച്ചതെന്ന് സൗമ്യ പറഞ്ഞിരുന്നു. ഗോവിന്ദച്ചാമിയെ ട്രെയിനില്‍ കണ്ടെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
 • ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണു വിചാരണ നടന്നത്. ഏക പ്രതിയുള്ള കേസില്‍ 82 സാക്ഷികളെ തൃശൂര്‍ അതിവേഗ കോടതി വിസ്തരിച്ചു.
 • ഒക്‌ടോബര്‍ 31ന് ഗോവിന്ദച്ചാമി കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി തമിഴ്‌നാട്ടിലെ വിരലടയാളവിദഗ്ധ മാലതിയെയും കോടതി വിസ്തരിച്ചു. തമിഴ്‌നാട്ടില്‍ വിവിധ പേരുകളില്‍ ശിക്ഷ അനുഭവിച്ചതു ഗോവിന്ദച്ചാമി തന്നെയെന്ന് ഇവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
 • 2011 നവംബര്‍ 11ന് 11 മണിക്ക് ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി വധശിക്ഷ വിധിച്ചു. തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവാണു വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്കു പുറമെ ജീവപര്യന്തം തടവും രണ്ടു വകുപ്പുകളിലായി രണ്ടു ലക്ഷം രൂപ പിഴയും വിധി.
  കൊലപാതകം, ബലാല്‍സംഗം, വനിതാ കംപാര്‍ട്ട്‌മെന്റില്‍ അത്രിക്രമിച്ചുകടയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു ശിക്ഷ. പ്രതി മുമ്പ് എട്ടു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
 • 2013 ഡിസംബര്‍ 17 ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് (ടി ആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ) വധശിക്ഷ ശരിവച്ചു.
 • 2014 ജൂലൈ 29ന് സുപ്രിംകോടതി വധശിക്ഷ സ്റ്റേ ചെയ്തു.
 • 2016 സപ്തംബര്‍ എട്ട് ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവെന്തെന്ന് കോടതി ചോദിച്ചു.
 • 2016 സപ്തംബര്‍ 15ന് സുപ്രിംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി.
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക