|    Apr 27 Thu, 2017 4:48 am
FLASH NEWS

സൗമ്യകേസ്: വെളിവായത്് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് – ചെന്നിത്തല

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ച സുപ്രിംകോടതി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതിനാല്‍ പുനപ്പരിശോധനാ ഹരജി തള്ളിയത് അപ്രതീക്ഷിതമല്ല. മരണകാരണമായ രണ്ടാമത്തെ മുറിവ് ഉണ്ടാക്കിയത് പ്രതിയാണെന്ന് സുപ്രിം കോടതിയില്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയമുണ്ടായതായും ചെന്നിത്തല ചൂണ്ടിക്കാട്ടി. നടപടിയില്‍ ജനങ്ങള്‍ ഇടതുസര്‍ക്കാരിനു മാപ്പുനല്‍കില്ല- ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി കീഴ്‌ക്കോടതികളില്‍ കാണിച്ച ജാഗ്രതയാണു പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്.  ലാഘവത്തോടെയാണ് ഇടതുസര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ഷൊര്‍ണൂര്‍: റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു മകള്‍ സൗമ്യയുടെ കേസില്‍ ഇടപെട്ടതും കോടതിയിലെത്തിയതും അഭിമാനത്തോടെയാണ് കാണുന്നതെന്ന് അമ്മ സുമതി. സൗമ്യക്കുവേണ്ടി എല്ലാവരും വളരെ ബുദ്ധിമുട്ടി. സുപ്രീംകോടതിയിലെ മറ്റുകാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം മറ്റുകാര്യങ്ങള്‍ പറയുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day