|    Jul 21 Sat, 2018 5:14 am
FLASH NEWS
Home   >  National   >  

‘സൗഭാഗ്യ’ പദ്ധതിയില്‍ സൗജന്യ വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം

Published : 28th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: ‘സൗഭാഗ്യ’ പദ്ധയില്‍ സൗജന്യ വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം. 2019 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം (സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന) ‘സൗഭാഗ്യ പദ്ധതി പ്രഖ്യാപിച്ചത്. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപനത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലൊരു  പദ്ധതിയില്ലെന്നാണ് ഇപ്പോള്‍ കേന്ദ്ര  ഊര്‍ജ മന്ത്രാലയം അറിയിക്കുന്നത്. 2005 മുതല്‍ നിലവിലുള്ള പാവങ്ങള്‍ക്കുള്ള സൗജന്യ വൈദ്യുത കണക്ഷന്‍ പദ്ധതി പുതിയ രൂപത്തില്‍ അവതരിപ്പിക്കുക മാത്രമാണെന്നും പദ്ധതി പ്രകാരം വൈദ്യുതി ലഭിക്കുന്നവര്‍ അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന നിരക്ക് നല്‍കണമെന്നും കേന്ദ്ര ഊര്‍ജ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
നിലവിലുള്ള ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതിയില്‍ നിന്ന് വ്യത്യസ്തമായ പദ്ധതിയാണ് ‘സൗഭാഗ്യ’യെന്നാണ് കേന്ദ്രം പറയുന്നത്. ദീന്‍ദയാല്‍ പദ്ധതിപ്രകാരം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുത കണക്ഷന്‍ ലഭിക്കുമെങ്കിലും പദ്ധതിക്ക് അര്‍ഹരായവരെ സംസ്ഥാന സര്‍ക്കാരുകളുടെ പട്ടികയില്‍ നിന്നാണ് കണ്ടെത്തുന്നത്. എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ പലരും ഒഴിവാക്കപ്പെടുന്നു എന്ന് കണ്ടതിനെ തുടര്‍ന്നാണ് ‘സൗഭാഗ്യ’ പദ്ധതി അവതരിപ്പിച്ചതെന്ന് കേന്ദ്രം പറഞ്ഞു. ഇതിനായി 2011 ലെ സാമൂഹിക സാമ്പത്തിക സെന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതെന്നും കേന്ദ്രം വ്യക്തമാക്കി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss