|    Jan 18 Wed, 2017 11:57 pm
FLASH NEWS

സൗന്ദര്യവല്‍ക്കരണത്തിന്റെ മറവില്‍ റോഡ് കൈയേറ്റം

Published : 19th October 2016 | Posted By: Abbasali tf

വൈറ്റില: ദേശീയപാതയോരത്ത് സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പാതയോരം കൈയേറുന്നതിനെതിരേ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. പൊതുപ്രവര്‍ത്തകനായ കുമ്പളം സ്വദേശി കെ യു രാജീവാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. വൈറ്റില-അരൂര്‍ ദേശീയപാതയില്‍ കണ്ണാടിക്കാട്, കുണ്ടന്നൂര്‍ ഭാഗങ്ങളിലായാണ് പാതയോരത്തുള്ള സ്ഥാപനങ്ങളും വാഹന ഷോറൂമുകളും അവരവരുടെ മുന്‍വശം മെറ്റല്‍ വിരിച്ചും ടൈല്‍ പാകിയും സ്വന്തമാക്കുന്ന നിയമവിരുദ്ധമായ കൈയേറ്റങ്ങള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ കോമ്പൗണ്ടിന് വെളിയിലായാണ് കാല്‍നട യാത്രക്കാരും മറ്റ് വാഹനങ്ങളും ഉപയോഗിക്കേണ്ട സ്ഥലം ഇപ്രകാരം വാഹന പാര്‍ക്കിങ്ങിന് വേണ്ടി കൈയേറുന്ന പകല്‍ക്കൊള്ള നടക്കുന്നത്. ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരേ മരട് നഗരസഭയും ചെറുവിരലനക്കാത്തത് സംശയങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും വലിയ വിലമതിക്കുന്ന ദേശീയപാതയുടെ സ്ഥലം കൈക്കലാക്കിയതുവഴി ഏകദേശം രണ്ട് കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് ഈ ഭാഗത്ത്  ദേശീയപാത അതോറിറ്റിക്ക് നഷ്ടമായിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക