|    Nov 24 Fri, 2017 5:23 am
FLASH NEWS
Home   >  Sports  >  Football  >  

സൗഹൃദ ഫുട്‌ബോള്‍; നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ

Published : 6th June 2017 | Posted By: ev sports


മുംബൈ: നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യക്ക് ആവേശ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ നേപ്പാളിനെ മുട്ടുകുത്തിച്ചത്. സി കെ വിനീതും സുനില്‍ ഛേത്രിയും ഇന്ത്യന്‍ നിരയില്‍ കളിക്കാതിരുന്ന മല്‍സരത്തില്‍ സന്തേശ് ജിങ്കനും ജെജെ ലാല്‍പെഖുലുവുമാണ് ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ തണുപ്പന്‍ പ്രകടനമാണ് ഇരു കൂട്ടരും പുറത്തെടുത്തത്. ഇരു കൂട്ടരും പ്രതിരോധത്തിലേക്കൂന്നി മുന്നേറിയപ്പോള്‍ ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയുടെ 60ാം മിനിറ്റില്‍ പ്രതിരോധ നിര താരം സന്ദേശ് ജിങ്കനാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. 78ാം മിനിറ്റില്‍ ജെജെയും ഇന്ത്യക്കുവേണ്ടി വലകുലുക്കിയതോടെ ഇന്ത്യ കളിയില്‍ ആധിപത്യം സ്ഥാപിച്ചു. 4-1-3-2 ശൈലിയില്‍ പ്രതിരോധ നിര ശക്തിപ്പെടുത്തിയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ഇന്ത്യ ടീമിനെ കളത്തിലിറക്കിയത്. ഛേത്രിയുടെ അഭാവത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങാണ് ഇന്ത്യയെ നയിച്ചത്. നേപ്പാളിനെതിരേ 19 മല്‍സരങ്ങളില് നിന്ന് 13 ജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. എഎഫ്‌സി കപ്പില്‍ കിര്‍ഗിസ്താനെതിരായ മല്‍സരത്തിന് മുന്നോടിയായിട്ടാണ് നേപ്പാളിനെതിരേ ഇന്ത്യ സൗഹൃദ മല്‍സരം കളിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക