|    Nov 21 Wed, 2018 11:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദി: 56 പ്രമുഖര്‍ ഇപ്പോഴും കസ്റ്റഡിയില്‍

Published : 7th November 2018 | Posted By: kasim kzm

ബെയ്‌റൂത്ത്: സൗദി അറേബ്യയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധികാര പ്രയോഗത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത രാജകുടുംബാംഗങ്ങളും വ്യവസായ പ്രമുഖരുമടക്കം 56 പേര്‍ ഇപ്പോഴും കസ്റ്റഡിയില്‍. കഴിഞ്ഞവര്‍ഷം നവംബറില്‍ രാജ്യത്തെ പ്രമുഖരെ റിയാദിലെ ആഡംബര ഹോട്ടലില്‍ തടവിലാക്കിയിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തു നിരവധി പ്രമുഖര്‍ തടങ്കലില്‍ തന്നെ കഴിയുകയാണ്.
തടവില്‍ കഴിയുന്നവരില്‍ തുര്‍കി ബിന്‍ അബ്ദുല്ല രാജകുമാരനെ എവിടേക്കാണു മാറ്റിയതെന്ന് അടുത്ത ബന്ധുക്കളോടു പോലും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അന്തരിച്ച അബ്ദുല്ല രാജാവിന്റെ മകനാണ് ഒരു സമയത്ത് സൗദി രാജകുടുംബത്തിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന തുര്‍കി ബിന്‍ അബ്ദുല്ല. യുദ്ധവിമാന വൈമാനികനായ അദ്ദേഹം ബ്രിട്ടനില്‍ നിന്നും യുഎസില്‍ നിന്നും പരിശീലനം നേടുകയും ചെയ്തിരുന്നു. റിയാദ് ഗവര്‍ണറായിരുന്ന അദ്ദേഹം ശതകോടിക്കണക്കിന് ആസ്തിയുള്ള കിങ് അബ്ദുല്ല ഫൗണ്ടേഷന്റെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി തുര്‍കി ബിന്‍ സല്‍മാന്‍ തടവില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ സൈനികമേധാവി ജനറല്‍ അലി അല്‍ ഖഹ്താനി സൗദി അധികൃതര്‍ തടവിലാക്കിയ ശേഷം കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.
അഴിമതിവിരുദ്ധ നീക്കമെന്ന പേരിലായിരുന്നു സൗദി കിരീടാവകാശി കൂട്ട അറസ്റ്റിന് ഉത്തരവിട്ടത്. രാജ്യത്തെ മതപണ്ഡിതരും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കിരീടാവകാശിയുടെ നയങ്ങളെ എതിര്‍ക്കുന്നതായി കരുതുന്ന വനിതകളും അടക്കമുള്ളവരെ സൗദി ഭരണകൂടം അറസ്റ്റ് ചെയ്യുന്നതിന് പുറമെയാണു സമ്പന്നരും രാജകുടുംബാംഗങ്ങളും അടക്കമുള്ളവരെ തടങ്കലിലാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss