|    Jul 22 Sat, 2017 10:29 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദി വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

Published : 8th March 2016 | Posted By: sdq

modi saudi minister

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജൂബൈര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സൗദി അറേബ്യയുമായുള്ള അടുപ്പമാര്‍ന്ന സൗഹൃദബന്ധങ്ങള്‍ക്ക് ഇന്ത്യ അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തങ്ങളുടെ വിദേശ നയത്തിലും ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. സൗദി അറേബ്യയുടെ വികസനത്തിന് ഇന്ത്യന്‍ സമൂഹം വഹിച്ച് വരുന്ന പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. സുരക്ഷ സഹകരണം, വ്യാപാര നിക്ഷേപം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ആശയങ്ങള്‍ ഇരു നേതാക്കളും പരസ്പരം കൈമാറി. മേഖലയില്‍ ഭദ്രതയും സമാധാനവും പുലരണമെന്നതില്‍ ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.
താന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധത്തെ പുതിയൊരു തരത്തിലേയ്ക്ക് ഉയര്‍ത്താന്‍ വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക