|    Feb 19 Mon, 2018 11:15 am
FLASH NEWS
Home   >  Pravasi   >  

സൗദി വനിതകളെ വാഹനമോടിക്കാന്‍അനുവദിക്കണമെന്ന് യുഎന്‍ വിദഗ്ധന്‍

Published : 21st January 2017 | Posted By: fsq

 

ജിദ്ദ: വനിതകള്‍ വാഹനമോടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സൗദിയിലെ ജനങ്ങള്‍ക്കിടയില്‍ അവബോധന കാംപയിനുകള്‍ നടത്തണമെന്ന് ഐക്യരാഷ്ട്രസഭക്കു വേണ്ടി ദാരിദ്രവും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയുക്തനായ ഫിലിപ് ഓസ്റ്റണ്‍ അഭിപ്രായപ്പെട്ടു. സൗദി സന്ദര്‍ശനം അവസാനിക്കുന്നതോടനുബന്ധിച്ച് റിയാദിലെ യുഎന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വനിതകള്‍ വാഹനമോടിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന് ഭരണകൂടം ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ കാംപയിനുകള്‍ സംഘടിപ്പിക്കണം. സ്ത്രീകള്‍ക്ക് ഡ്രൈവിങ് നിരോധനം ഏര്‍പ്പെടുത്തിയത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഒന്നാണ്. ഗാര്‍ഹികാവശ്യങ്ങള്‍ക്കും ജോലിയാവശ്യങ്ങള്‍ക്കും വേണ്ടി വനിതകള്‍ സ്വന്തമായി വാഹനമോടിക്കുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കും. രാജ്യത്ത് ഒരു മില്യണ്‍ വിദേശി ഡ്രൈവര്‍മാരുണ്ടെന്നും ഇടത്തരമോ അതിനു താഴെയോ സാമ്പത്തികമുള്ള കുടുംബത്തിലെ വനിതകള്‍ ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ വിദേശി ഡ്രൈവര്‍മാരെ ആശ്രയിക്കേണ്ടിവരുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വനിതാ ഡ്രൈവിങ് നിരോധനം പിന്‍വലിക്കണം. യാത്ര ചെയ്യാനും ജോലി ചെയ്യാനും പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി നിര്‍ബന്ധമാക്കരുത്. ലിംഗസമത്വം ഉറപ്പാക്കാന്‍ വിഷന്‍-2030 ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഇത് ഗുണകരമാകും. വനിതകളുടെ അവകാശങ്ങള്‍ സംബന്ധിച്ച സൗദിയുടെ നയം അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ട ഒന്നാണ്. വനിതകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്കും രക്ഷകര്‍തൃത്വനിയമവും രാജ്യത്തെ പല തരത്തില്‍ ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ സൗദിയുടെ സാമ്പത്തിക നിയന്ത്രണങ്ങളും സൗദി വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതും അടുത്ത കാലത്ത് ഒരുപാട് ഗുണംചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss