|    Oct 21 Sun, 2018 1:40 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദി വനിതകളെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന്‌

Published : 17th September 2017 | Posted By: shins

റിയാദ്: ഖത്തറിന് അനുകൂലമായി അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ വനിതകളെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത തള്ളി സൗദി അറേബ്യ. സൗദി നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ഖത്തറിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്തകളില്‍ പേരു വന്ന വനിതകളുമായി ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി സംസാരിച്ചതായും ഇവരെ ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി പറഞ്ഞു. വ്യാജ റിപ്പോര്‍ട്ടുകളിലേക്ക് വനിതകളുടെ പേരുകള്‍ വലിച്ചിഴക്കരുതെന്ന് സൊസൈറ്റി ആവശ്യപ്പെടുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss