|    Sep 26 Wed, 2018 6:17 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദി രാജകൊട്ടാരത്തിന് സമീപം ആക്രമണം;രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു

Published : 8th October 2017 | Posted By: mi.ptk

ജിദ്ദ: സൗദി രാജകൊട്ടാരത്തിനു സമീപം ആക്രമണം. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തിന്റെ പശ്ചിമകവാടത്തിനു സമീപമാണ് ആക്രമണം. ശനിയാഴ്ച വൈകീട്ട് 3.15നുണ്ടായ ആക്രമണത്തില്‍ കൊട്ടാരത്തിന്റെ സംരക്ഷണ ചുമതലയുള്ള സൗദി റോയല്‍ ഗാര്‍ഡിലെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരിക്കുണ്ട്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായി സൗദി ആഭ്യന്തര സുരക്ഷാവക്താവ് അറിയിച്ചു. കാറിലെത്തിയ അക്രമി കൊട്ടാര കവാടത്തിനു സമീപത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അല്‍മുതൈരി, അബ്ദുല്ല അല്‍സബീഇ എന്നിവരാണ് കൊല്ലപ്പെട്ടത്. വലീദ് ശാമി, അഹമദ് അല്‍ഖറനി, അബ്ദുല്ല അല്‍സബീഇ എന്നിവര്‍ക്ക് പരിക്കേറ്റു. സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസന്‍ അല്‍ആമിരി(28)യാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss