|    Nov 14 Wed, 2018 6:10 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദി രാജകുമാരന്‍ അബ്ദുള്‍ അസീസ് മരിച്ചിട്ടില്ലെന്ന്

Published : 8th November 2017 | Posted By: shins

റിയാദ്: സൗദി രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി അറേബ്യ. രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സൗദി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതി വിരുദ്ധ നടപടിയില്‍ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടെ മുന്‍ സൗദി രാജാവിന്റെ മകനായ അബ്ദുള്‍ അസീസ് വെടിയേറ്റ് മരിച്ചു എന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. രാജ്യത്ത് അഴമിതി വിരുദ്ധ നടപടിയുടെ പേരില്‍ ഏതാനും രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss