|    Jan 17 Tue, 2017 2:24 pm
FLASH NEWS

സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പാക്കി

Published : 20th October 2016 | Posted By: SMR

റിയാദ്: അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് സൗദി രാജകുമാരന്‍ തുര്‍കി ബിന്‍ സഊദ് ബിന്‍ തുര്‍കി സഊദ് അല്‍ കബീറിന്റെ വധശിക്ഷ  സൗദി അറേബ്യ നടപ്പാക്കി. സ്വദേശി പൗരനായ ആദില്‍ സുലൈമാന്‍ അബ്ദുല്‍ കരീം അല്‍ മുഹൈമിനെ വാക്തര്‍ക്കത്തെത്തുടര്‍ന്നു വെടിവച്ചു കൊലപ്പെടുത്തിയതിനാണ് വധശിക്ഷയെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ ആണ് വധശിക്ഷ നടപ്പാക്കിയത് റിപോര്‍ട്ട് ചെയ്തത്. അപ്പീല്‍ കോടതിയും സുപ്രിംകോടതിയും ശരിവയ്ക്കുകയും റോയല്‍ കോടതി അനുമതിനല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണു വധശിക്ഷ നടപ്പാക്കിയത്. അമ്മാവനായ ഫൈസല്‍ രാജാവിനെ കൊലപ്പെടുത്തിയ കേസില്‍ ഫൈസല്‍ ബിന്‍ മുസൈദ് എന്ന രാജകുടുംബാംഗത്തിനു 1975ല്‍ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതായിരുന്നു രാജ്യത്ത് രാജകുടുംബാംഗത്തിനു വധശിക്ഷ നടപ്പാക്കിയ അവസാനത്തെ സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക