|    Jun 24 Sat, 2017 3:55 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സൗദി മന്ത്രിയുമായി വി കെ സിങ് കൂടിക്കാഴ്ച നടത്തി; ദമ്മാമില്‍ കുടുങ്ങിയ തൊഴിലാളികള്‍ ഉടനെ തിരിച്ചെത്തും

Published : 22nd October 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: സൗദി അറേബ്യയില്‍ വിവിധ കമ്പനികളുടെ ലേബര്‍ ക്യാംപുകളിലായി കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ് സൗദിയിലെത്തി. സൗദി തൊഴില്‍-സാമൂഹികക്ഷേമ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ മന്ത്രി വി കെ സിങ് വിവിധ കമ്പനികളുടെ ലേബര്‍ ക്യാംപുകളില്‍ ദുരിതം നേരിടുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.
ചര്‍ച്ചയെ തുടര്‍ന്ന് ദമ്മാം സാദ് ഗ്രൂപ്പ് കമ്പനിയിലെ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ സംവിധാനം അധികൃതര്‍ ഒരുക്കി. സാദ് കമ്പനി തൊഴിലാളികള്‍ രണ്ടു ദിവസങ്ങളിലായി മടങ്ങുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. അതിനിടെ നിസ്തുല സേവനം നടത്തുന്ന റിയാദ് ഇന്ത്യന്‍ എംബസിയെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചത്.
സൗദിയിലെ വിവിധ കമ്പനികളുടെ ലേബര്‍ ക്യാംപുകളിലായി 5000ലധികം ഇന്ത്യന്‍ തൊഴിലാളികള്‍ കൃത്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ ദുരിതജീവിതം നയിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. തലസ്ഥാന നഗരിയായ റിയാദില്‍ മാത്രം സൗദി ഓജര്‍ കമ്പനിയിലേത് കൂടാതെ 2000ലധികം തൊഴിലാളികള്‍ തൊഴില്‍പ്രതിസന്ധിയിലാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ സഹമന്ത്രി വി കെ സിങ് പ്രശ്‌നപരിഹാരം തേടി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക