|    Dec 15 Fri, 2017 3:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സൗദി പ്രശ്‌നം: 7,700 പേര്‍ക്ക് അഭയമൊരുക്കി

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യക്കാരില്‍ 7,700 പേര്‍ക്ക് ക്യാംപുകളില്‍ അഭയമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. നാലു പ്രധാന കമ്പനികളിലെ തൊഴിലാളികളായ ഇവരെ 20 ക്യാംപുകളിലായാണു പാര്‍പ്പിച്ചിരിക്കുന്നത്.  റിയാദിലെ ഓജര്‍ കമ്പനിയിലെ 4,072 തൊഴിലാളികള്‍ 10 ക്യാംപുകളിലാണ്. ദമ്മാമിലെ സാദ് ഗ്രൂപ്പിലെയും റിയാദിലെ ഷിഫാ സനയയിലെയും തൈയാ കോണ്‍ട്രാക്റ്റിലെയും തൊഴിലാളികളായ മറ്റുള്ളവരെ റിയാദിലെ 9 ക്യാംപുകളിലും ദമ്മാമിലെ ഒരു ക്യാംപിലും പ്രവേശിപ്പിച്ചു. ജിദ്ദയിലെ ആറ് ക്യാംപുകളില്‍ കഴിയുന്ന ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക്  ഭക്ഷണം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക