സൗദി പ്രബോധകന് ഫിലിപ്പീന്‍സില്‍ വെടിയേറ്റു
Published : 3rd March 2016 | Posted By: SMR
മനില: പ്രമുഖ സൗദി പ്രബോധകന് ശെയ്ഖ് ആഇദ് അല്‍ഖര്‍നിക്ക് ഫിലിപ്പീന്‍സിലെ സംബോര്ഗ നഗരത്തില്‍ വെടിയേറ്റു. പരിക്ക് ഗുരുതരമല്ല. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സൗദി എംബസി ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.
ഖര്‍നിയുടെ പ്രഭാഷണത്തിനു ശേഷം ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പോലിസ് വെടിവച്ചു കൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിയോടൊപ്പമുണ്ടായിരുന്ന രണ്ടു പേര് അറസ്റ്റിലായി. ആക്രമണം നടത്തിയ വ്യക്തിക്കു പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നു പോലിസ് വക്താവ് ഹെലന് ഗാല്‍വെസ് പറഞ്ഞു.
ആക്രമണത്തിന് തൊട്ടുമുമ്പ് ശെയ്ഖ് അല്‍ഖര്‍നിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിപാടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.