|    Aug 17 Fri, 2018 12:50 am
Home   >  Todays Paper  >  Page 1  >  

സൗദി പ്രതിസന്ധി: 113 ഇന്ത്യക്കാര്‍ തിരിച്ചെത്തി

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ 113 ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി. സൗദി എയര്‍ലൈന്‍സിന്റെ എസ്‌വി 760 വിമാനത്തിലാണ്  വൈകീട്ടോടെ ഡല്‍ഹിയില്‍ ഇറങ്ങിയത്. വിവിധ സംസ്ഥാനക്കാരായ ഇവര്‍ ഡല്‍ഹിയിലെ അതതു സംസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളിലേക്ക്  മടങ്ങി.
ഇവിടെനിന്ന് ഇന്നോ നാളെയോ നാട്ടിലേക്കു തിരിക്കും. പത്തനംതിട്ട കോന്നി സ്വദേശി ഷിജു സാമുവലും ഇന്നലെ തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടും. സുജാഹുദ്ദീന്‍, സുബൈര്‍ വലിയപറമ്പില്‍ എന്നീ രണ്ടു മലയാളികള്‍ കൂടി ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സൗദിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
തൊഴില്‍ദാതാവിന്റെ എന്‍ഒസി ഇല്ലാതെ തന്നെ സൗദി വിടാനുള്ള പ്രത്യേകാനുമതി നല്‍കിയാണ് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss