|    Apr 21 Sat, 2018 10:33 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദി: തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നവര്‍ വിരളം

Published : 7th August 2016 | Posted By: SMR

ജിദ്ദ: ഇന്ത്യയിലേക്ക് ഫൈനല്‍ എക്‌സിറ്റില്‍ പോവാന്‍ ആഗ്രഹിക്കുന്ന സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം വളരെ തുച്ഛം. ജിദ്ദയില്‍ നൂറില്‍ താഴെ പേരാണ് തിരിച്ചുപോവാന്‍ സന്നദ്ധത അറിയിച്ചത്. ഇതില്‍ തന്നെ പലരും ഇപ്പോള്‍ മടങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ്.
കമ്പനിയിലെ തൊഴിലാളികളില്‍ നിന്ന് ഇന്ത്യന്‍ മിഷന്‍ വിവരങ്ങള്‍ തേടിയിരുന്നു. രേഖാമൂലമുള്ള മറുപടി ലഭിക്കുന്നതിന് എംബസിയും കോണ്‍സുലേറ്റും നിശ്ചിത ഫോറം വിതരണം ചെയ്യുകയുണ്ടായി. ശമ്പള കുടിശ്ശിക, ലഭിക്കാനുള്ള മറ്റ് ആനുകൂല്യങ്ങള്‍, എക്‌സിറ്റ് ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ രേഖപ്പെടുത്തുന്നത്.
തുടക്കത്തില്‍ കൂടുതല്‍ പേര്‍ തിരിച്ചുപോവാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
തൊഴില്‍ മന്ത്രാലയത്തിന്റെ ഇടപെടലും കമ്പനി പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും നാട്ടിലേക്ക് തിരിച്ചാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമോയെന്ന ആശങ്കയും തൊഴില്‍ വിസ നഷ്ടവും തൊഴിലാളികളെ പിന്നോട്ടടിപ്പിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരില്‍ ചിലര്‍ സേവനാനന്തര ആനുകൂല്യം ലഭിച്ചാല്‍ എക്‌സിറ്റിന് തയ്യാറാണ്.
വലിയ തുക ഒരുമിച്ച് ലഭിക്കുമെന്നതും ആവശ്യമെങ്കില്‍ പുതിയ വിസയില്‍ വരാമെന്നതുമാണ് ഇതിന് കാരണം. എന്നാല്‍ സര്‍വീസ് വളരെ കുറവുള്ളവര്‍ കമ്പനി മുന്നോട്ടുപോവുന്നില്ലെങ്കില്‍ തനാസില്‍ ലഭിച്ച് മറ്റെവിടെയങ്കിലും ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss