|    Nov 18 Sun, 2018 1:19 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സൗദി ജയിലില്‍ നിരവധി മലയാളികള്‍

Published : 5th November 2018 | Posted By: kasim kzm

കൊച്ചി: സൗദി അറേബ്യയില്‍ മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുസംബന്ധമായി സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് വിവരമില്ല. ഇതുസംബന്ധിച്ച വിവരം ഈ ഓഫിസില്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കു തിരുവനന്തപുരം നോര്‍ക്ക റൂട്ട്‌സിലെ അധികൃതര്‍ നല്‍കിയ മറുപടി.
ജയിലില്‍ കിടക്കുന്നവരില്‍ എത്ര സ്ത്രീകളുണ്ടെന്നോ എത്രപേര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുണ്ടെന്നോ തങ്ങള്‍ക്കറിയില്ലെന്നാണ് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ വ്യക്തമാക്കുന്നത്.
വിദേശ ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനു വേണ്ടി ലഭിക്കുന്ന അപേക്ഷകള്‍ അതത് രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ സ്വീകരിച്ചുവരുന്നതായി പറയുമ്പോഴും എത്രപേര്‍ ജയിലില്‍ ഉണ്ടെന്ന് അറിയില്ല.
ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സില്‍ പ്രത്യേക പദ്ധതിയും നിലവിലുണ്ട്. എന്നാല്‍, സൗദി ജയിലില്‍ തടവുകാരായി കഴിഞ്ഞ എത്രപേരെ 2016 ഏപ്രില്‍ 1 മുതല്‍ 2018 ആഗസ്ത് 31 വരെയുള്ള കാലയളവില്‍ നാട്ടിലെത്തിച്ചുവെന്നതിന് നോര്‍ക്ക റൂട്ട്‌സിന് ഉത്തരമില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഈ ഓഫിസില്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാല നല്‍കിയ അപേക്ഷയ്ക്കു ലഭിച്ച മറുപടി.
84 ജീവനക്കാരാണ് നോര്‍ക്ക റൂട്ട്‌സില്‍ ജോലി ചെയ്യുന്നത്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ വേറെയുമുണ്ട്. ഏതാണ്ട് 50 ലക്ഷം രൂപയിലധികമാണ് മൊത്തം ശമ്പളമായി നല്‍കുന്നത്. കേരള മൈഗ്രേഷന്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് 22 ലക്ഷം പ്രവാസികളുണ്ടെന്നാണു കണക്ക്.
ഇതില്‍ 90 ശതമാനവും ഗള്‍ഫ് മേഖലയിലാണ്. വിദേശത്തും പ്രത്യേകിച്ച് ഗള്‍ഫ് മേഖലകളിലും കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനങ്ങളിലും ജോലിചെയ്യുന്ന കേരളീയരുടെ ക്ഷേമവും അവര്‍ക്കു വേണ്ട സഹായങ്ങളും ഉറപ്പുവരുത്തുക എന്നിവയാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോര്‍ക്കയുടെ ലക്ഷ്യം. 1996 ഡിസംബര്‍ 6നാണ് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക ആരംഭിക്കുന്നത്. നോര്‍ക്ക റൂട്ട്‌സാണ് നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss