|    Jul 27 Thu, 2017 6:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സൗദി ഗവണ്‍മെന്റിന്റെ ഇടപെടല്‍ ആശ്വാസകരം: കെ പി എ മജീദ്

Published : 7th August 2016 | Posted By: SMR

മലപ്പുറം: സൗദിയിലെ തൊഴില്‍ പ്രശ്‌നത്തില്‍ സൗദി ഗവണ്‍മെന്റിന്റെ ഇടപെടല്‍ ആശ്വാസകരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ പത്രങ്ങളില്‍ സൗദിയെക്കുറിച്ചു വരുന്ന വാര്‍ത്തകളില്‍ സൗദി ഭരണകൂടം അതൃപ്തി അറിയിച്ചിട്ടുണ്ട്.
ലേബര്‍ ക്യാംപില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ്, ശമ്പള കുടിശ്ശിക, കേസ് കൊടുക്കുന്നതിനു പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ സൗദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടാണു സ്വീകരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴിലാളികളുടെ ക്ഷേമ കാര്യത്തില്‍ പ്രത്യേക പ്രതിസന്ധിയില്ല. അതുകൊണ്ട് തന്നെ പ്രത്യേക ഇടപെടലുകള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
മുസ്‌ലിംലീഗ് പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്‍വലിച്ചിട്ടുണ്ട്. ആയിരം പേരടങ്ങുന്ന ലേബര്‍ ക്യാംപില്‍ ഭക്ഷണം നല്‍കുന്നതില്‍ കെഎംസിസി പ്രവര്‍ത്തകര്‍ വ്യാപൃതരാണെന്നും മജീദ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക