|    Jan 18 Wed, 2017 12:46 am
FLASH NEWS

സൗദി ഖേദം രേഖപ്പെടുത്തി

Published : 1st October 2016 | Posted By: SMR

വാഷിങ്ടണ്‍: കഴിഞ്ഞദിവസം യുഎസ് കോണ്‍ഗ്രസ് പാസാക്കിയ സപ്തംബര്‍ 11 ബില്ലില്‍ സൗദി ഖേദം രേഖപ്പെടുത്തി. ലോകവ്യാപാരനിലയത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സൗദി അറേബ്യ ബാധ്യസ്ഥരാണെന്ന ബില്ല് പ്രസിഡന്റ് ബറാക് ഒബാമയുടെ വീറ്റോ മറികടന്ന് ബുധനാഴ്ചയാണ് യുഎസ് പാസാക്കിയത്. ബില്ല് ഏറെ ഉല്‍കണ്ഠയുണ്ടാക്കുന്നതായും ബില്ലിലൂടെയുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
മറ്റു രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്നതിലൂടെ യുഎസ് ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും പ്രതികൂല ഫലമേ ഉണ്ടാവൂ. എസ്പിഎ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 2001 സപ്തംബര്‍ 11ന് ആക്രമണം നടത്തിയ 19 പേരില്‍ 15 പേരും സൗദി പൗരന്‍മാരാണെന്നാണു കരുതപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക