|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത മഴ; അടിപ്പാതകള്‍ വെള്ളക്കെട്ടില്‍

Published : 25th November 2018 | Posted By: AAK

ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൂങ്ങിനിന്നിരുന്ന മഴയാണ് ഇന്ന് കാലത്ത് മുതല്‍ ഇടിയുടെ അകമ്പടിയോടെ പെയ്യാന്‍ തുടങ്ങിയത്. ദമ്മാം, ഖോബാര്‍, ജുബൈല്‍, ഹസ, ഖഫ്ജി തുടങ്ങിയ പ്രവിശ്യയുടെ വിവിധ നഗരങ്ങളിലെല്ലാം പരക്കെ മഴ ലഭിച്ചു. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. പ്രധാന നിരത്തുകളിലെ അടിപ്പാതകള്‍ വെള്ളം നിറഞ്ഞ് നൂറുക്കണക്കിന് വാഹനങ്ങള്‍ പൂര്‍ണമോ ഭാഗീകമായോ മുങ്ങിയ നിലയിലാണ്. തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗത തടസ്സവും നേരിട്ടു. വെള്ളം കയറി സിഗ്നലുകള്‍ പ്രവര്‍ത്തന രഹിതമായതും ഗതാഗതത്തെ സാരമായി ബാധിച്ചു. ഏതാനും ദിവസങ്ങള്‍ കൂടി ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ചൂടില്‍ നിന്നും തണുപ്പിലേക്ക് കലാവസ്ഥ മാറുമ്പോള്‍ പതിവുള്ളതാണ് ഈ മഴയെങ്കിലും ഒട്ടുമിക്ക പഴയ കെട്ടിടങ്ങളും ചോര്‍ന്നൊലിക്കുന്നത് ദുരിതപ്പെയ്ത്തായി മാറുകയാണ്. മുന്‍സിപ്പാലിറ്റി അധികൃതര്‍ വെള്ളം പമ്പു ചെയ്തു നീക്കാനുള്ള ഊര്‍ജിത ശ്രമവും തുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss