|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദി കിരീടാവകാശി അര്‍ജന്റീനയില്‍

Published : 29th November 2018 | Posted By: kasim kzm

ബ്യൂണസ് അയേഴ്‌സ്: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ എത്തി.
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ യമനിലെ യുദ്ധക്കുറ്റകൃത്യങ്ങളില്‍ സൗദി കിരീടാവകാശിക്കു മേല്‍ ക്രിമിനല്‍ക്കുറ്റം ചുമത്തുന്നത് സംബന്ധിച്ച് അര്‍ജന്റീന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയുമാണ്. തുനീസ്യ സന്ദര്‍ശനത്തിനിടെ ഇന്നലെ മുഹമ്മദ് ബിന്‍ സല്‍മാനെതിരേ പ്രതിഷേധ പ്രകടനവുമായി ജനം തെരുവിലിറങ്ങി.
ഖഷഗ്ജിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണു തുനീസ്യയിലും സല്‍മാനെതിരേ പ്രതിഷേധം ശക്തമായത്. ഹബീബ് ബുര്‍ക്വിബ അവന്യൂവില്‍ നൂറുകണക്കിന് ആളുകളാണു പ്രകടനമായി എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുനീസ്യയില്‍ എത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss