|    Oct 17 Tue, 2017 8:44 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദി ഓജര്‍ ക്യാംപുകളില്‍ തൊഴിലാളികള്‍ക്ക് സൗജന്യ ചികില്‍സ

Published : 17th August 2016 | Posted By: G.A.G

ABEER-newone

ജിദ്ദ: സൗദി ഓജര്‍ കമ്പനിയുടെ ക്യാംപുകളില്‍ ചികില്‍സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ചികില്‍സ സഹായകമാവുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അഭ്യര്‍ഥനപ്രകാരം സൗദിയിലെ പ്രശസ്ത മെഡിക്കല്‍ ഗ്രൂപ്പായ അല്‍ അബീറാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. ജിദ്ദ ശുമൈസിയിലും റഹ്മാനിയയിലുമുള്ള ക്യാംപുകളിലാണ് വൈദ്യസഹായം തുടരുന്നത്.
ദിവസവും മുന്നൂറോളം പേര്‍ക്ക് ഡോക്ടര്‍മാരെ കാണാനും സൗജന്യ മരുന്ന് ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ എട്ടു മാസത്തിലേറെയായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് ഈ സേവനം ഏറെ ആശ്വാസകരമായിരിക്കുകയാണ്. തൊഴിലാളികളുടെ ഇഖാമ കാലാവധിയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് കാലാവധിയും നേരത്തേ അവസാനിച്ചിരുന്നു.
abeer-new-two

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പുറമേ ഇരു ക്യാംപുകളിലുമുള്ള മറ്റു രാജ്യക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് അല്‍ അബീര്‍ വൈസ് പ്രസിഡന്റ് ജാബിര്‍ വലിയകത്ത് പറഞ്ഞു. ഡോ. ഹാറൂണ്‍ റഷീദ്, ഡോ. ഇനാം, ഉബൈദുല്ല അല്‍ബിന്‍, ഹനീഫ്, അബ്‌റാര്‍ മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് ക്യാംപിന് നേതൃത്വം നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക